വാഹന ജാലകത്തിലൂടെ പുറത്ത് വീണ് കുഞ്ഞ് മരിച്ചു

റാസല്‍ഖൈമ: രക്ഷിതാക്കളോടൊപ്പം പിക്നിക്കിന് വാഹനത്തില്‍ സഞ്ചരിച്ച രണ്ട് വയസ്സുള്ള കുഞ്ഞ് ജനല്‍ വഴി പുറത്ത് വീണ് ദാരുണമായി മരിച്ചതായി അധികൃതര്‍ അറിയിച്ചു. പിതാവ് ഓടിച്ചിരുന്ന വാഹനത്തില്‍ നിന്നാണ് കുഞ്ഞ് പുറത്തേക്ക് വീണത്. ആംബുലന്‍സും അനുബന്ധ സംവിധാനങ്ങളും സംഭവ സ്ഥലത്ത് കുതിച്ചത്തെിയെങ്കിലും കുഞ്ഞിന്‍െറ മരണം സംഭവിച്ചതായി റംസ് പൊലീസ് മേധാവി ഇബ്രാഹിം മത്താര്‍ പറഞ്ഞു. കടല്‍ തീരം സന്ദര്‍ശിക്കുന്നതിനായാണ് കുഞ്ഞിനെയും കൂട്ടി കുടുംബമത്തെിയത്. വാഹന-റോഡ് നിയമങ്ങള്‍ പാലിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും തയാറാകണമെന്നും ഇത്തരം ദുരന്തങ്ങള്‍ ഏറെ വേദനയുളവാക്കുന്നതാണെന്നും അദ്ദേഹം തുടര്‍ന്നു. 
അതേസമയം, റാസല്‍ഖൈമയില്‍ ആഭ്യന്തര മന്ത്രാലയത്തിന്‍െറ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന വാഹന ഗതാഗത ബോധവത്കരണം കഴിഞ്ഞ ദിവസവും നടന്നു. ഹിറ ബേസിക് എജുക്കേഷന്‍ കേന്ദ്രീകരിച്ച് ബുധനാഴ്ച വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് വിവിധ പരിപാടികള്‍ നടന്നു. 
റോഡ് നിയമങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ സഹായിക്കുന്ന ലഘുലേഖകളും വിതരണം ചെയ്തു. 
40,000ത്തോളം ലഘുലേഖകളാണ് പ്രചാരണ കാലയളവില്‍ ജനങ്ങളിലത്തെിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 
സെന്‍ട്രല്‍ ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹമീദി, ട്രാഫിക് വകുപ്പ് ഡയറക്ടര്‍ കേണല്‍ അലി സഈദ് അല്‍ അല്‍കം തുടങ്ങിയവരും വിവിധ ഉദ്യോഗസ്ഥരും പ്രചാരണ പരിപാടികളില്‍ പങ്കെടുത്തു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.