റാസല്‍ഖൈമ: യു.എ.ഇയുടെ 45ാമത് ദേശീയ ദിനാഘോഷത്തിന് പ്രൗഢിയേകാന്‍ രാജ്യത്തെ വിപണിയും ഒരുങ്ങി. രണ്ട് ദിര്‍ഹം തുടങ്ങി ആയിരങ്ങള്‍ വില വരുന്ന വസ്തുവകകളാണ് യു.എ.ഇ ദേശീയ ദിനാഘോഷത്തെ വര്‍ണാഭമാക്കാന്‍ വിപണിയിലത്തെിയിട്ടുള്ളത്. വിവിധ വലുപ്പത്തിലുള്ള ദേശീയ പതാകകള്‍, ഡ്രസുകള്‍, തൊപ്പി, കീച്ചെയിന്‍ തുടങ്ങി നൂറുകണക്കിന് ഉല്‍പന്നങ്ങളാണ് ചതുര്‍വര്‍ണമണിഞ്ഞ് ഉപഭോക്തക്കള്‍ക്ക് മുന്നിലുള്ളത്.
ദേശീയ ദിനം പടിവാതില്‍ക്കലത്തെിയതോടെ പല തയ്യല്‍ സ്ഥാപനങ്ങളിലം ജോലി തിരക്കേറിയിട്ടുമുണ്ട്. ചൈനയില്‍ നിന്നത്തെിയ ദേശീയ പതാകയുള്‍പ്പെടെയുള്ള ഉല്‍പന്നങ്ങളാണ് വിപണി കൈയടക്കിയത്. എന്നാല്‍, സ്വദേശികളിലധികവും തയ്യല്‍ തൊഴിലാളികളെ സമീപിച്ചാണ് തങ്ങളുടെ വീടുകളും സ്ഥാപനങ്ങളും അലങ്കരിക്കുന്നത്.
വൈദ്യുത ദീപാലങ്കാരങ്ങളാലും മറ്റും സര്‍ക്കാര്‍, സര്‍ക്കേതര സ്ഥാപനങ്ങളും പാതയോരങ്ങളും ദേശീയ ദിനത്തെ വരവേല്‍ക്കാനുള്ള തകൃതിയായ ഒരുക്കത്തിലാണ്. തദ്ദേശീയരോടൊപ്പം മലയാളികളുള്‍പ്പെടെയുള്ള വിദേശികളും വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് യു.എ.ഇ ദേശീയ ദിനത്തെ വരവേല്‍ക്കാനൊരുങ്ങുന്നത്. ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ ദേശീയ ദിനത്തില്‍ റാസല്‍ഖൈമയില്‍ സെമിനാര്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഈ മാസം 25ന് റാക് ചേതനയുടെ വാര്‍ഷികാഘോഷ ചടങ്ങില്‍ യു.എ.ഇയെക്കുറിച്ച പ്രത്യേക പരിപാടി നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. കെ.എം.സി.സിയുടെ 40ാം വാര്‍ഷികാഘോഷ ചടങ്ങില്‍ യു.എ.ഇ ദേശീയ ദിനം വിപുല പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍, കേരള സമാജം, ഇന്ത്യന്‍ കമ്യൂണിറ്റി ഫോറം, ഇന്‍കാസ്, യുവകലാ സാഹിതി, പ്രവാസി ഇന്ത്യ തുടങ്ങിയ കൂട്ടായ്മകളും യു.എ.ഇ ദേശീയ ദിനാഘോഷത്തില്‍ പങ്കാളികളാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇന്ത്യന്‍, ന്യൂ ഇന്ത്യന്‍, സ്കോളേഴ്സ്, ഐഡിയല്‍, ഇന്ത്യന്‍ പബ്ളിക്, ആല്‍ഫ തുടങ്ങിയ സ്കൂളുകളിലും വൈവിധ്യമാര്‍ന്ന ദേശീയ ദിനാഘോഷ പരിപാടികള്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.