പ്രവാസി വോട്ട്: തെരഞ്ഞെടുപ്പ് കമീഷന്‍െറ  സര്‍വേയില്‍ പങ്കെടുക്കാം

അബൂദബി: പ്രവാസി വോട്ട് ഏതു രീതിയില്‍ വേണമെന്നത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ നടത്തുന്ന ഓണ്‍ലൈന്‍ സര്‍വേയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ഇന്ത്യന്‍ എംബസി അധികൃതരുടെ അഭ്യര്‍ഥന. ‘എവരി ഇന്ത്യന്‍ വോട്ട് കൗണ്ട്സ്’ എന്ന പേരിലാണ് തെരഞ്ഞെടുപ്പ് കമീഷന്‍ സര്‍വേയും മത്സരവും നടത്തുന്നത്. www.everyvotecounts.in എന്ന പോര്‍ട്ടല്‍ വഴിയാണ് ഇതില്‍ പങ്കെടുക്കാനാവുക. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസുമായി സഹകരിച്ചാണ് സര്‍വേ.
പ്രോക്സി വോട്ട്, പോസ്റ്റല്‍ വോട്ട്, ഇ വോട്ടിങ്, എംബസിയിലുടെ ബാലറ്റ്പേപ്പര്‍ വഴി എന്നീ രീതികളില്‍ ഏതുവേണമെന്നാണ് സര്‍വേയില്‍ ചോദിക്കുന്നതെന്ന് ഇന്ത്യന്‍ എംബസിയുടെ ചുമതലയുള്ള നീത ഭൂഷണ്‍ പറഞ്ഞു. ഇതുവഴി പ്രവാസികളുടെ താല്പര്യം അറിയുകയാണ് തെരഞ്ഞെടുപ്പ് കമീഷന്‍െറ ലക്ഷ്യം. ഡിസംബര്‍ അവസാനം വരെ സര്‍വേയില്‍ പങ്കെടുക്കാം. ഇതിന് നന്നായി പ്രചാരം നല്‍കുന്നവര്‍ക്ക് ഡെമോക്രസി പോയന്‍റ്കള്‍ ലഭിക്കുകയും കൂടുതല്‍ പോയന്‍റ് ലഭിക്കുന്നവര്‍ സമ്മാനത്തിന് അര്‍ഹരാവുകയും ചെയ്യും. 
സര്‍വേയോടൊപ്പം  ഒരു ഭാഗ്യശാലിക്ക് നാട്ടില്‍പോയി തിരിച്ചുവരാനുള്ള വിമാനടിക്കറ്റ് സമ്മാനമായി നല്‍കുന്ന മത്സരം ഈ മാസം അവസാനിക്കും. മുദ്രവാക്യം, ചിത്രം, ഹ്രസ്വചിത്രം തുടങ്ങിയ സര്‍ഗാത്മക ആശയങ്ങള്‍ സമര്‍പ്പിക്കുകയാണ് ഇതില്‍ വേണ്ടത്. വിജയിയെ ദേശീയ വോട്ടുദിനത്തില്‍ ആദരിക്കുകയും ചെയ്യും.
ജനുവരി ഏഴു മുതല്‍ ഒമ്പത് വരെ ബംഗളൂരുവില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനില്‍ പേര് രജിസ്റ്റര്‍ ചെയ്യാനും യു.എ.ഇയില്‍െ സാമൂഹിക സംഘടനകളോടും കമ്പനികളോടും നീതി ഭൂഷണ്‍ അഭ്യര്‍ഥിച്ചു. നിലവില്‍ യു.എ.ഇയില്‍ നിന്നുള്ള രജിസ്ട്രേഷന്‍ കുറവാണ്. മുതിര്‍ന്നവര്‍ക്ക് 250 ഡോളറും യുവാക്കള്‍ക്ക് 100 ഡോളറുമാണ് ഫീസ്. യു.എ.ഇയില്‍ നിന്ന് ശക്തമായ സംഘം തന്നെ പോകേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.