??.??. ?????????? ?????? ????????? ??????? ???????? ????????? ??????????? ???? 10 ??????????? ????? ??????? ??????????????????? ????????????? ?????? ????????? ?????? ????????? ????????? ????????? ???????? ??????????

പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയുടെ വളര്‍ച്ചയില്‍  നിര്‍ണായക പങ്ക്– ഗള്‍ഫാര്‍ മുഹമ്മദലി

ദുബൈ: ഇന്ത്യയെ മഹത്തായ രാഷ്ട്രമാക്കി വളര്‍ത്തുന്നതില്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് വലിയ പങ്ക് നിര്‍വഹിക്കാന്‍ കഴിയുമെന്ന് പി.എം. ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഗള്‍ഫാര്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു. പി.എം. ഫൗണ്ടേഷന്‍ ഗള്‍ഫ് മേഖലയില്‍ നടത്തിയ ടാലന്‍റ് സെര്‍ച്ച് പരീക്ഷയില്‍ ആദ്യ 10 സ്ഥാനങ്ങള്‍ നേടിയ ശ്രേഷ്ഠ വിദ്യാര്‍ഥികള്‍ക്ക് ഫെല്ളോഷിപ്പ് വിതരണം ചെയ്യുന്ന ചടങ്ങ് ദുബൈയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഭാവിയില്‍ സൂപ്പര്‍ പവറായി മാറാനൊരുങ്ങുകയാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് അതിന് കഴിയും. എല്ലാ പിന്നാക്ക ജനവിഭാഗങ്ങള്‍ക്കും സമൂഹത്തിന്‍െറ മുന്‍നിരയിലേക്ക് കടന്നുവരാന്‍ സാധിക്കും. അതിന് കുറച്ചുനാള്‍ കാത്തിരിക്കണമെന്ന് മാത്രം. ജനങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ രാജ്യങ്ങള്‍ക്ക് വളരെ വേഗം വളരാന്‍ സാധിക്കും. ചൈനയും യു.എ.ഇയും ഇതിന് തെളിവാണ്. ചുരുങ്ങിയ കാലയളവിനുള്ളില്‍ വളര്‍ച്ച പ്രാപിക്കാന്‍ ഈ രാജ്യങ്ങള്‍ക്ക് കഴിഞ്ഞു. 
400 ദശലക്ഷം യുവാക്കളുള്ള രാജ്യമാണ് ഇന്ത്യ. കൃത്യമായ മാര്‍ഗനിര്‍ദേശം ലഭിച്ചാല്‍ ഇവര്‍ക്ക് അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. 
പി.എം. ഫൗണ്ടേഷന്‍ കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. അധ്യാപകരെ ആദരിക്കുന്ന പദ്ധതിക്ക് ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്. ആരോഗ്യപരിപാലന മേഖലക്കായി കൂടുതല്‍ തുക മാറ്റിവെക്കും. ഗള്‍ഫ് നാടുകളില്‍ ടാലന്‍റ് സെര്‍ച്ച് പരീക്ഷ മികച്ച രീതിയില്‍ നടത്തിയ ‘ഗള്‍ഫ് മാധ്യമ’ത്തിന് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. 
ഫെല്ളോഷിപ്പ് നേടിയ വിദ്യാര്‍ഥികള്‍ ഭാവിയുടെ വാഗ്ദാനങ്ങളാണെന്ന് പി.എം. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് പറഞ്ഞു. കേരളത്തിലെ വിദ്യാര്‍ഥികളെക്കാള്‍ മികച്ച പ്രകടനമാണ് ഇവര്‍ കാഴ്ചവെച്ചത്. ഭാവിയില്‍ ഗള്‍ഫിലെ സര്‍ക്കാറുകള്‍ മികവിന്‍െറ അംഗീകാരമായി പി.എം. ഫൗണ്ടേഷന്‍ ഫെല്ളോഷിപ്പിനെ പരിഗണിക്കുന്ന അവസ്ഥ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ശബരീനാഥ് മധുസൂദനന്‍ (ഒമാന്‍), ജസ്ന സി. സലിം (ഖത്തര്‍), ആയിശ ചുങ്കശ്ശേരില്‍ (യു.എ.ഇ), ശൈഖ് മത്തേര്‍ (കുവൈത്ത്), ആഷിയ അനിത ഷാജി (ഖത്തര്‍), ഐശ്വര്യ ബേബി (യു.എ.ഇ), ഹനാന്‍ റഹ്മ ശാഫി (യു.എ.ഇ), ജഗത് ജീവന്‍ ഷാ (ബഹ്റൈന്‍), ജെബിന്‍ ആന്‍ ജെയിംസ് (യു.എ.ഇ), ഫാത്തിമ ശബ്ന (സൗദി) എന്നിവര്‍ ഫെല്ളോഷിപ്പ് ഏറ്റുവാങ്ങി. 
ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. പി.എം ഫൗണ്ടേഷന്‍ ട്രസ്റ്റിമാരായ ഡോ. എന്‍.എം. ശറഫുദ്ദീന്‍, സി.പി. കുഞ്ഞുമുഹമ്മദ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ മറുപടി പ്രസംഗം നടത്തി. 
തെരഞ്ഞെടുത്ത സ്കൂള്‍ അധ്യാപകര്‍ക്കായി ‘ഇഗ്നൈറ്റിങ് സ്റ്റുഡന്‍റ് മൈന്‍ഡ്സ്’ എന്ന വിഷയത്തില്‍ എ.പി.എം മുഹമ്മദ് ഹനീഷ് പ്രഭാഷണം നടത്തി. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.