അജ്മാന്‍: ദുബൈ ശ്രീമുത്തപ്പന്‍ സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ മുത്തപ്പന്‍ പുത്തരി മഹോത്സവം ആഘോഷിച്ചു. പുലര്‍ച്ചെ 5.30ന് ഗണപതിഹോമത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. കണ്ണൂരില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് വന്ന പൂജാരികളാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ചെണ്ടമേളം, പഞ്ചാരിമേളം തുടങ്ങിയവയുടെ അകമ്പടിയോടെ മുത്തപ്പന്‍്റെ മലകയറ്റം, വെള്ളാട്ടം, മലയിറക്കം എന്നീ ചടങ്ങുകള്‍ നടന്നു. മുത്തപ്പന്‍െറ അനുഗ്രഹം വാങ്ങാന്‍ ആയിരങ്ങളാണ് ആറുമണിക്കൂറോളം കാത്തുനിന്നത്. തുടര്‍ന്ന് നടന്ന പ്രസാദമൂട്ടില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. യു.എ.ഇയിലെ വിവിധ ഭാഗങ്ങളില്‍ ഭക്തജനങ്ങള്‍ മഹോത്സവത്തിനത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.