ദുബൈ: ആരോഗ്യ പരിപാലനത്തിനായി ലോകമെങ്ങുനിന്നും രോഗികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ സജീവമാകുന്നു. ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടന്നുവരുന്ന അന്താരാഷ്ട്ര മെഡിക്കല്‍ ട്രാവല്‍ എക്സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സില്‍ ഇന്ത്യന്‍ വാണിജ്യ മന്ത്രാലയം പങ്കെടുക്കുന്നത് ഇന്ത്യയെ ആരോഗ്യ ടൂറിസത്തിന്‍െറ മുഖ്യ കേന്ദ്രമാക്കി മാറ്റുക എന്ന കാഴ്ചപ്പാടേയോടെയാണ്.
ഇതിനായി പ്രത്യേക ആരോഗ്യപരിപാലന പോര്‍ട്ടല്‍ തന്നെ തുടങ്ങിയിട്ടുണ്ട്. സര്‍വീസ് എക്സപോര്‍ട്ട് പ്രമോഷണ്‍ കൗണ്‍സിലുമായി ചേര്‍ന്ന് വാണിജ്യ മന്ത്രാലയം തുടങ്ങിയ പോര്‍ട്ടലില്‍ ചികിത്സക്കായി ഇന്ത്യയിലത്തെുന്നവര്‍ക്ക് ആവശ്യമായ വിവരങ്ങളെല്ലാം ഒറ്റയടിക്ക് ലഭ്യമാക്കുന്നതാണ്. വിവിധ ആശുപത്രികളും അവിടത്തെ ചികിത്സാ സൗകര്യങ്ങളും യാത്രാ മാര്‍ഗങ്ങളുമെല്ലാം ഇതില്‍ വിശദമാക്കുന്നുണ്ട്. നഗരങ്ങളുടെ പേരു നല്‍കിയും ആവശ്യമായ ചികിത്സ സൂചിപ്പിച്ചും പോര്‍ട്ടലില്‍ വിവരങ്ങള്‍ അന്വേഷിച്ച് കണ്ടത്തൊം. യാത്ര, വിസ, താമസം, ചെലവുകള്‍ തുടങ്ങിയ വിവരങ്ങളെല്ലാം ഇതില്‍ ലഭ്യമാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഗുണമേന്മയുള്ള ചികിത്സ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ താരതമ്യേന ചുരുങ്ങിയ നിരക്കില്‍ ലഭ്യമാണെന്നതാണ് ഇന്ത്യയെ ഈ രംഗത്തെ മുഖ്യ ആകര്‍ഷണകേന്ദ്രമാക്കുന്നത്. ഗള്‍ഫ് മേഖലയില്‍ നിന്ന് നിരവധി രോഗികളാണ് ദിനേന ചികിത്സക്കായി ഇന്ത്യയിലേക്ക് പോകുന്നത്. ഇന്ത്യക്കും യു.എ.ഇക്കുമിടയില്‍ ആഴ്ചയില്‍ 700 ലേറെ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് അനുകൂല ഘടകമാണ്. കുറഞ്ഞ യാത്രാദൈര്‍ഘ്യമാണ് മറ്റൊരു സവിശേഷത. അടുത്ത നാലു വര്‍ഷത്തിനകം 800 കോടി ഡോളറിലേക്ക് ഇന്ത്യന്‍ മെഡിക്കല്‍ ടൂറിസം വിപണി വളരുമെന്നാണ് പുതിയ ചില പഠനങ്ങള്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ അക്രഡിറ്റഡ് ചികിത്സാ സ്ഥാപനങ്ങളുള്ള ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. തായ്ലന്‍റാണ് ഒന്നാമത്. ലോക നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങളോടെ സങ്കീര്‍ണ ശസ്ത്രക്രിയകള്‍ വരെ നടത്തുന്ന ആധുനിക സ്വകാര്യ ആശുപത്രികള്‍ കൂടുതലായി വരുന്നതിനനുസരിച്ച് ഇന്ത്യയിലത്തെുന്ന രോഗികളുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
അന്താരാഷ്ട്ര മെഡിക്കല്‍ ട്രാവല്‍ എക്സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സില്‍ ഇന്ത്യന്‍ പവലിയനില്‍ ഒരു ഡസനോളം പ്രമുഖ ആശുപത്രികളും സംഘടനകളുമാണ് പങ്കെടുക്കുന്നത്. പ്രദര്‍ശനം ഇന്ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.