അബൂദബി: യു.എ.ഇ പാസ്പോര്‍ട്ടുള്ള രണ്ടുപേര്‍ 199 നക്ഷത്ര ആമകളുമായി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി. വ്യാഴാഴ്ച രാത്രിയാണ് നാല് ട്രോളി ബാഗുകളില്‍ സൂക്ഷിച്ച ഇന്ത്യന്‍ ആമകളുമായി ഇവര്‍ പിടിയിലായത്. ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
മുംബൈയില്‍നിന്ന് വാങ്ങിയ ആമകളെ യു.എ.ഇയിലേക്ക് കടത്താനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആമകളുടെ ഇനം തിരിച്ചറിയാന്‍ കേന്ദ്ര വനംമന്ത്രാലയത്തിന്‍െറ സേവനം തേടിയിട്ടുണ്ട്. വന്യജീവി ആക്ട് ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്ന നക്ഷത്ര ആമകളുടെ കയറ്റുമതിയും ഇറക്കുമതിയും ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്.
മോശം രീതിയിലാണ് ആമകളെ പാക്ക് ചെയ്തിരുന്നതെന്നും ഇത് ഇവയില്‍ പലതിന്‍െറയും ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.