പി.എം ഫൗണ്ടേഷന്‍ ടാലന്‍റ് സെര്‍ച്ച് പരീക്ഷക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം

ദുബൈ: എസ്.എസ്.എല്‍.സി പരീക്ഷക്ക് മുഴുവന്‍ വിഷയത്തിലും എ പ്ളസ്/എ വണ്‍ നേടിയ വിദ്യാര്‍ഥികള്‍ക്കായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.എം ഫൗണ്ടേഷന്‍ ‘ഗള്‍ഫ് മാധ്യമ’വുമായി ചേര്‍ന്ന് നടത്തുന്ന ടാലന്‍റ് സെര്‍ച്ച് പരീക്ഷക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. ഒക്ടോബര്‍ എട്ടിന് കേരളത്തോടൊപ്പം വിവിധ ഗള്‍ഫ് രാജ്യങ്ങളിലും പരീക്ഷ നടക്കും. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ്  ഈ പരീക്ഷ ഗള്‍ഫില്‍ നടത്തുന്നത്. www.pmfonline.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഇത്തവണയും  ജി.സി.സി രാജ്യങ്ങളിലെ  10 ശ്രേഷ്ഠ വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത് ആദരിക്കും. 
പി.എം ഫെല്ളോഷിപ്പ് പരിപാടിയുടെ ഭാഗമായി കേരളത്തിലും ഗള്‍ഫിലും 10 ഫെല്ളോകളെ വീതം തെരഞ്ഞെടുക്കുന്നതിന്‍െറ ആദ്യ പടിയാണ് ടാലന്‍റ് സര്‍ച്ച് പരീക്ഷ. ഗള്‍ഫില്‍ കേരള, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളില്‍ പഠിച്ച് പത്താം തരത്തില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ്/എ വണ്‍ നേടിയവര്‍ക്ക് പരീക്ഷ എഴുതാം. എല്ലാ ജി.സി.സി രാജ്യങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. 
പൊതുവിജ്ഞാനം, വിശകലനം, അടിസ്ഥാന വിഷയങ്ങളിലുള്ള പരിജ്ഞാനം എന്നീ മേഖലകളില്‍ വിദ്യാര്‍ഥികളുടെ മാറ്റു നോക്കുന്ന രണ്ടു മണിക്കൂര്‍ പരീക്ഷയാണിത്.  ശരിയുത്തരം തെരഞ്ഞെടുക്കേണ്ട 120 ചോദ്യങ്ങളാണുണ്ടാവുക.
ഇതില്‍ നിശ്ചിത മാര്‍ക്ക് നേടുന്ന കുട്ടികള്‍ക്കെല്ലാം ‘അവാര്‍ഡ് ഓഫ് എക്സലന്‍സ്’ സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും നല്‍കും. ഇവരില്‍ മികവ് കാട്ടിയവര്‍ക്ക് അഭിമുഖത്തിന് അവസരം ലഭിക്കും. ഇതില്‍ നിന്നാണ് പത്തുപേരെ തെരഞ്ഞെടുത്ത് ഫെല്ളോഷിപ്പ് നല്‍കി ആദരിക്കുക. ട്രോഫി,മെമന്‍േറാ,പുസ്തകങ്ങള്‍,പഠന സഹായികള്‍ തുടങ്ങിയവയും ഇവര്‍ക്ക് സമ്മാനിക്കും. 
മാത്രമല്ല പരമാവധി അഞ്ചുവര്‍ഷമോ പഠനം തുടരുന്നതുവരെയോ  സാമ്പത്തിക സഹായവും മറ്റു അക്കാദമിക് സഹായവും പി.എം.ഫൗണ്ടേഷന്‍ നല്‍കും. ഇത്തരം ഫെല്ളോകളുടെ കൂട്ടായ്മയുണ്ടാക്കി അവര്‍ക്ക് സമയാസമയം ആവശ്യമായ പരിശീലനവും നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. 
കഴിഞ്ഞവര്‍ഷം ടോപ് ടെന്‍ ബഹുമതി നേടിയ വിദ്യാര്‍ഥികള്‍ക്ക്  സെപ്റ്റംബര്‍ 30ന് ദുബൈയില്‍ നടക്കുന്ന ചടങ്ങില്‍ ഫെല്ളോഷിപ്പ് സമ്മാനിക്കും. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.