ഇഷ്ടപ്പെട്ട സീറ്റിന് എമിറേറ്റ്സ് വിമാനത്തില്‍ പണം നല്‍കണം

അബൂദബി: ഇകണോമി ക്ളാസ് സ്പെഷല്‍, സേവര്‍ വിഭാഗങ്ങളില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് എമിറേറ്റ്സ് കമ്പനിയുടെ വിമാനത്തില്‍ ഇഷ്ടപ്പെട്ട സീറ്റ് ലഭിക്കണമെങ്കില്‍ പണം നല്‍കേണ്ടി വരും. ഒക്ടോബര്‍ മൂന്ന് മുതലാണ് ഈ വിഭാഗങ്ങളില്‍ സീറ്റ് തെരഞ്ഞെടുപ്പ് ഫീ ഏര്‍പ്പെടുത്തുന്നത്. 
വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുമ്പ് ടിക്കറ്റെടുക്കുന്നവര്‍ക്കാണ് ഈ ഫീ ബാധകമാവുക. 50 ദിര്‍ഹം മുതല്‍ 150 ദിര്‍ഹം വരെയായിരിക്കും ഫീ ഏര്‍പ്പെടുത്തുകയെന്ന് എമിറേറ്റ്സ് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു. വിമാനത്തിന്‍െറ നീളം, വിമാനം സര്‍വീസ് നടത്തുന്ന സെക്ടര്‍ എന്നിവക്കനുസരിച്ചാണ് ഫീ നിശ്ചയിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇകണോമി ക്ളാസ് ഫ്ളക്സ്, ഇകണോമി ക്ളാസ് ഫ്ളക്സ് പ്ളസ്, ബിസിനസ് ക്ളാസ് എന്നിവയില്‍ സീറ്റ് തെരഞ്ഞെടുപ്പിന് ഫീ ഉണ്ടായിരിക്കില്ല. 
്ദുബൈയില്‍നിന്ന് ജി.സി.സി, മിിഡിലീസ്റ്റ്, ഇന്ത്യന്‍ ഓഷ്യന്‍ സെക്ടറിലേക്കുള്ള ചെറിയ വിമാനങ്ങളില്‍ 50 ദിര്‍ഹമായിരിക്കും സീറ്റ് തെരഞ്ഞെടുപ്പ് ഫീ. ദുബൈയില്‍നിന്ന് യൂറോപ്പ്, കിഴക്കനേഷ്യ, ആഫ്രിക്ക സെക്ടറിലേക്കുള്ള ഇടത്തരം വിമാനങ്ങളില്‍ 100 ദിര്‍ഹവും അമേരിക്ക, ആസ്ത്രേലിയ സെക്ടറിലേക്കുള്ള വലിയ വിമാനങ്ങളില്‍ 150 ദിര്‍ഹവുമായിരിക്കും. രണ്ട് വിദേശ രാജ്യങ്ങള്‍ക്കിടയില്‍ ചെറിയ വിമാനത്തിലും ഇടത്തരം വിമാനത്തിലും 50 ദിര്‍ഹമോ 100 ദിര്‍ഹമോ ആയിരിക്കും ഫീ.
ഇകണോമി ക്ളാസ് സ്പെഷല്‍, സേവര്‍ വിഭാഗങ്ങളില്‍  പരിചയക്കാര്‍ക്ക് സമീപമോ ജനലുകള്‍ക്ക് സമീപമോ സീറ്റ് തെരഞ്ഞെടുക്കുന്നവര്‍ക്ക് ഇനി അധിക പണം നല്‍കേണ്ടി വരും. 
ഒരു കുട്ടിക്കാണ് സീറ്റ് തെരഞ്ഞടുക്കുന്നതെങ്കില്‍ സീറ്റ് തെരഞ്ഞെടുപ്പ് ഫീയില്‍ 50 ശതമാനം ഇളവ് ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.