അബൂദബി: നിര്‍മാണ തകരാറുള്ള മുഴുവന്‍ സാംസങ് ഗാലക്സി നോട്ട് 7 ഫോണുകളും യു.എ.ഇയിലെ ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍നിന്ന് പിന്‍വലിച്ചതായി സാമ്പത്തിക മന്ത്രാലയം സ്ഥിരീകരിച്ചു. സാമ്പത്തിക മന്ത്രാലയവും സാംസങ് കമ്പനിയും തമ്മിലുള്ള കരാര്‍ പ്രകാരം പിന്‍വലിച്ച ഫോണുകള്‍ക്ക് പകരമായുള്ള തകരാറില്ലാത്ത ഫോണുകള്‍ സെപ്റ്റംബര്‍ അവസാനത്തോടെ ലഭ്യമാകും.
തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് യു.എ.ഇ, ദക്ഷിണ കൊറിയ, അമേരിക്ക തുടങ്ങി പത്ത് രാജ്യങ്ങളില്‍നിന്നാണ് സാംസങ് നോട്ട് 7 പിന്‍വലിച്ചത്. ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ തീപിടിക്കുന്നുവെന്നും പൊടിത്തെറിക്കുന്നുവെന്നും ആയിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തകരാറുകള്‍. തുടര്‍ന്ന് ലക്ഷക്കണക്കിന് ഫോണുകളാണ് കമ്പനി തിരിച്ചുവിളിച്ചത്.
ഫോണ്‍ തിരിച്ചേല്‍പിച്ച നിരവധി ഉപഭോക്താക്കള്‍ക്ക് ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ പണം മടക്കിനല്‍കിയതായി സാമ്പത്തിക മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. ഹാഷിം ആല്‍ നുഐമി അറിയിച്ചു. ഉപഭോക്താക്കളെല്ലാം ഫോണ്‍ തിരിച്ചേല്‍പിച്ച് മാറ്റിവാങ്ങണമെന്നും അപകടഭീഷണി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സാംസങ് ഗാലക്സി നോട്ട് 7 ഫോണുകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും അദ്ദേഹം അറിയിച്ചു.
തകരാര്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിരവധി വിമാനക്കമ്പനികള്‍ സാംസങ് ഗാലക്സി നോട്ട് 7 ഫോണുകള്‍ അവരുടെ വിമാനത്തില്‍ വിലക്കിയിുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.