കൊച്ചി മുസ് രിസ് ബിനാലെയിലേക്ക്  ഷാര്‍ജയിലെ മറായ കലാകേന്ദ്രം 

ഷാര്‍ജ: കൊച്ചി മുസ്രിസ് ബിനാലെയില്‍ ഷാര്‍ജയിലെ മറായ കലാകേന്ദ്രം പങ്കെടുക്കും. യു.എ.ഇയിലെ പ്രമുഖ കണ്‍സെപ്ച്വല്‍ കലാകാരന്മാരായ മുഹമ്മദ് അഹ്മദ് ഇബ്രാഹീം, മുഹമ്മദ് കാസിം എന്നിവരെയാണ് മറായ കലാകേന്ദ്രം ബിനാലെയില്‍ പങ്കെടുപ്പിക്കുക. ഇന്ത്യയില്‍ ആദ്യമായാണ് മറായ കലാകേന്ദ്രം കലാപ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. കരാറിന്‍െറ ഭാഗമായി 2017 ആദ്യത്തില്‍ മറായ കലാകേന്ദ്രത്തില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യയില്‍നിന്നുള്ള രണ്ട് കലാകാരന്മാരും പങ്കെടുക്കും. 

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍െറ റിയാസ് കോമു, സ്വതന്ത്ര ക്യുറേറ്ററായ മോ റെഡ എന്നിവരുടെ ശ്രമഫലമായണ് യു.എ.ഇയെ പ്രതിനിധീകരിച്ച് മറായ കലാകേന്ദ്രം ബിനാലെക്കത്തെുന്നത്. കൊച്ചി ബിനാലെയും മറായ കലാകേന്ദ്രം സഹകരിച്ചുള്ള പ്രോജക്ട് യാഥാര്‍ഥ്യമാവുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന്  മോ റെഡ പറഞ്ഞു. ഡിസംബര്‍ 12 മുതല്‍ 2017 മാര്‍ച്ച് 29 വരെയാണ് ബിനാലെ സംഘടിപ്പിക്കുന്നത്.

യു.എ.ഇക്ക് പുറമെ സൗദി അറേബ്യയാണ് കൊച്ചി മുസ്രിസ് ബിനാലെയില്‍ പങ്കെടുക്കാന്‍ നിലവില്‍ ജി.സി.സിയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട രാജ്യം. സൗദിയിലെ ജിദ്ദയില്‍ താമസിക്കുന്ന ദാന അവര്‍താനിയാണ് സൗദിയെ പ്രതിനീധീകരിക്കുക. ലണ്ടനിലെ പ്രിന്‍സസ് സ്കൂള്‍ ഓഫ് ട്രഡീഷനല്‍ ആര്‍ട്സ്, സെന്‍ട്രല്‍ സെന്‍റ് മാര്‍ട്ടിന്‍സ് കോളജ് ഓഫ് ആര്‍ട്ട് എന്നിവിടങ്ങളില്‍ പഠിച്ച ദാന ഗഹനവും സൂക്ഷ്മവുമായ കലാമാതൃകകളില്‍ വിദഗ്ധയാണ്.
യു.എ.ഇയില്‍നിന്ന് പങ്കെടുക്കുന്ന മുഹമ്മദ്  അഹ്മദ് ഇബ്രാഹീം ഖോര്‍ഫകാനിലാണ് ജനിച്ചത്. മുഹമ്മദ് കാസിം ദുബൈയിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.