അബൂദബി: അബൂദബി മലയാളി സമാജത്തിന്‍െറ പുതിയ ഓഫിസ് ഉദ്ഘാടനം സെപ്റ്റംബര്‍ 30ന് രാത്രി 7.30ന് യു.എ.ഇ സാംസ്കാരിക വിജ്ഞാന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ നിര്‍വഹിക്കും. സമാജം പ്രസിഡന്‍റ് യേശുശീലന്‍ അധ്യക്ഷത വഹിക്കും.
സുവര്‍ണ ജൂബിലിയോടടുക്കുന്ന അബൂദബി മലയാളി സമാജത്തിന്‍െറ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടന വേളയില്‍ സമാജം മുഖ്യ രക്ഷാധികാരിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. എം.എ. യൂസുഫലി, സമാജം രക്ഷാധികാരികളായ ഡോ. ബി.ആര്‍. ഷെട്ടി, ഡോ. ശംഷീര്‍ വയലില്‍, അദീബ് അഹമദ്, ഗണേഷ് ബാബു, ലൂയിസ് കുര്യാക്കോസ്, ബാലന്‍ വിജയന്‍ തുടങ്ങിയവരും ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍, കേരള സോഷ്യല്‍ സെന്‍റര്‍ സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ മുസഫയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുസഫ സെക്ടര്‍ 34ല്‍ കെ.എം ട്രേഡിങ്ങിന് പിറകില്‍ സ്ഥിതി ചെയ്യുന്ന പുതിയ ആസ്ഥാന മന്ദിരം 1000 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, 200 പേര്‍ക്ക് ഇരിക്കാവുന്ന മിനി ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, കുട്ടികളുടെ കളിസ്ഥലം, രണ്ട് ബാഡ്മിന്‍റണ്‍ കോര്‍ട്ടുകള്‍ എന്നിവ അടങ്ങിയതാണ്. ഉദ്ഘാടന ശേഷം വൈവിധ്യമാര്‍ന്ന കലാസാംസ്കാരിക പരിപാടികള്‍ക്ക് സമാജം കലാ വിഭാഗം നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.