ദുബൈ: ഗള്‍ഫ് രാജ്യങ്ങളിലെ അക്കാദമിക മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ കണ്ടത്തെി ഫെല്ളോഷിപ്പ് നല്‍കാനുള്ള ടാലന്‍റ് സെര്‍ച്ച് പരീക്ഷ അടുത്ത രണ്ട് വര്‍ഷത്തേക്ക് കൂടി നടത്തുന്നത് സംബന്ധിച്ച ധാരണാപത്രത്തില്‍ പി.എം. ഫൗണ്ടേഷനും ഗള്‍ഫ് മാധ്യമവും ഒപ്പിട്ടു.
പി.എം ഫൗണ്ടേഷന്‍ ട്രസ്റ്റി ഡോ. എന്‍.എം. ശറഫുദ്ദീനും ഗള്‍ഫ് മാധ്യമം റെസിഡന്‍റ് എഡിറ്റര്‍ പി.ഐ. നൗഷാദുമാണ് കരാറില്‍ ഒപ്പുവെച്ചത്. ജി.സി.സി രാജ്യങ്ങളിലെ പരീക്ഷാ നടത്തിപ്പ് ചുമതലയാണ് ഗള്‍ഫ് മാധ്യമത്തിനുള്ളത്. പരീക്ഷക്ക് അപേക്ഷ ക്ഷണിക്കലും ചോദ്യ പേപ്പര്‍ ഉണ്ടാക്കലും വിജയികളെ നിശ്ചയിക്കലും പി.എം. ഫൗണ്ടേഷന്‍െറ ഉത്തരവാദിത്തമായിരിക്കും.
എസ്.എസ്.എല്‍.സി പരീക്ഷക്ക് മുഴുവന്‍ വിഷയത്തിലും എ പ്ളസ്/എ വണ്‍ നേടിയ വിദ്യാര്‍ഥികളില്‍ നിന്നാണ് പരീക്ഷയിലൂടെ ഫെല്ളോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. എല്ലാ ജി.സി.സി രാജ്യങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. പൊതുവിജ്ഞാനം, വിശകലനം, അടിസ്ഥാന വിഷയങ്ങളിലുള്ള പരിജ്ഞാനം എന്നീ മേഖലകളില്‍ വിദ്യാര്‍ഥികളുടെ മാറ്റു നോക്കുന്ന രണ്ടു മണിക്കൂര്‍ പരീക്ഷയാണിത്. ശരിയുത്തരം തെരഞ്ഞെടുക്കേണ്ട 120 ചോദ്യങ്ങളാണുണ്ടാവുക. ഇതില്‍ നിശ്ചിത മാര്‍ക്ക് നേടുന്ന കുട്ടികള്‍ക്കെല്ലാം ‘അവാര്‍ഡ് ഓഫ് എക്സലന്‍സ്’ സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും നല്‍കും. മികവ് കാട്ടുന്നവരില്‍ നിന്ന് 10 പേരെ തെരഞ്ഞെടുത്ത് ഫെല്ളോഷിപ്പ് നല്‍കി ആദരിക്കും.
പി.എം. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ്, ഗള്‍ഫ് മാധ്യമം ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിങ്) കെ. മുഹമ്മദ് റഫീക്ക്, ദുബൈ സീനിയര്‍ മാര്‍ക്കറ്റിങ് മാനേജര്‍ ഹാരിസ് വള്ളില്‍ എന്നിവരും കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.