ഷാർജാ സുൽത്താന്​ ലണ്ടൻ പുസ്​തകമേളയിൽ അവാർഡ്​

ദുബൈ: സാംസ്​കാരിക വിനിമയ മേഖലയിൽ അർപ്പിച്ച അതുല്യമായ സേവനങ്ങൾ മുൻനിർത്തി സുപ്രിം കൗൺസിൽ അംഗവും ഷാർജാ ഭരണാധികാരിയുമായ ഡോ. ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമിക്ക്​ ലണ്ടൻ പുസ്​തക മേളയിൽ ആദരം.  ലണ്ടൻ ബുക്​ഫെയർ ഇൻറർനാഷനൽ എക്​സലൻസ്​ അവാർഡ്​ വിതരണ ചടങ്ങിൽ സൈമൻ മാസ്​റ്റർ ചെയർമാൻസ്​ അവാർഡാണ്​ ശൈഖ്​ സുൽത്താന്​ സമ്മാനിച്ചത്​. പുസ്​തക മേള ഡയറക്​ടർ ജാക്​സ്​ തോമസ്​ പുരസ്​കാരം സമർപ്പിച്ചു.  
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.