അബൂദബി: അബൂദബിയിലെ ഒരു ഇന്ത്യൻ കുടുംബത്തിൽ കഴിഞ്ഞ ദിവസം നടന്നത് അവിസ്മരണീയമായ ജന്മദിനാഘോഷം. 11കാരെൻറ ജന്മദിനത്തിൽ സമ്മാനവുമായെത്തി അബൂദബി പൊലീസാണ് കുടുംബത്തെ അത്ഭുതപ്പെടുത്തിയത്. പൊലീസിനോടൊപ്പം ഒരു ദിവസം ജോലിയെടുക്കുകയും സംവദിക്കുകയും ചെയ്യണമെന്ന കുട്ടിയുടെ ആഗ്രഹം മനസിലാക്കിയാണ് അധികൃതർ അപ്രതീക്ഷിത ‘ഒാപറേഷനു’മായി എത്തിയത്.
പൊലീസ് യൂനിഫോം ധരിപ്പിച്ച ശേഷം കുട്ടിയെ റൗദ പൊലീസ് സ്റ്റേഷനിലേക്കും അവിടെനിന്ന് കുട്ടികളുടെ പരിശീലന കേന്ദ്രത്തിലേക്കും കൊണ്ടുപോയി. കുട്ടിയുടെ രക്ഷിതാക്കൾക്ക് റൗദ പൊലീസ് സ്റ്റേഷനിൽ സ്വീകരണമൊരുക്കുകയും ചെയ്തു. നിരവധി സമ്മാനങ്ങളും പിറന്നാൾ കേക്കും നൽകിയാണ് പൊലീസ് കുട്ടിയെ യാത്രയാക്കിയത്.
ജനങ്ങളുമായുള്ള ബന്ധം വളർത്തുന്നതിനും സമൂഹത്തിൽ സുരക്ഷയും സുസ്ഥിരതയും സന്തോഷവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്ന് കമ്യൂണിറ്റി പൊലീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനൻറ് കേണൽ അബ്ദുല്ല മുഹമ്മദ് അവാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.