അജ്മാന്: 2024ന്റെ ആദ്യ പകുതിയിൽ അജ്മാനിൽ മറൈൻ ട്രാൻസ്പോർട്ട് സർവീസ്(അബ്ര) ഉപയോഗിച്ചത് 29,440 ഉപയോക്താക്കൾ. പുതിയ സ്ഥിതിവിവരക്കണക്കുകളിലാണ് ഇത് വ്യക്തമാക്കിയത്. 3,437 ട്രിപ്പുകളിലാണ് ഇത്രയും പേര് യാത്ര ചെയ്തതെന്ന് അജ്മാനിലെ ട്രാൻസ്പോർട്ട് അതോറിറ്റി വെളിപ്പെടുത്തി. കടലുമായി ബന്ധപ്പെട്ട പുരാതന ഇമാറാത്തി പൈതൃക സ്വഭാവമുള്ള ഒരു ലോജിസ്റ്റിക് സേവനമാണ് മറൈൻ ട്രാൻസ്പോർട്ട് സർവീസെന്ന് പബ്ലിക് ട്രാൻസ്പോർട്ട് ആൻഡ് ലൈസൻസിങ് ഏജൻസി സി.ഇ.ഒ എൻജിനീയർ സാമി അലി അൽ ജലഫ് വിശദീകരിച്ചു. മറൈൻ ട്രാൻസ്പോർട്ട് സർവീസ് ഷെഡ്യൂൾ അനുസരിച്ച് ആഴ്ച മുഴുവൻ ലഭ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.