പ്രവാസികളുടെ, പ്രത്യേകിച്ച് മലയാളികളുടെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മകളിലേക്ക് അതിവേഗം ഓടിയെത്തുക നാടിന്റെ ഹരിതാഭയും പച്ചപ്പുമാവും. വൃക്ഷലതാദികള്‍ തണല്‍ വിരിച്ച നാട്ടുവഴികളും - നെല്‍പ്പാടങ്ങളും വൈവിധ്യങ്ങളായ കൃഷിത്തോട്ടങ്ങളും അതിരിടുന്ന വരമ്പുകളുമെല്ലാം കാലമെത്ര കഴിഞ്ഞാലും നമ്മെ മാടി വിളിച്ചുകൊണ്ടേയിരിക്കും. അങ്ങനെയെങ്കില്‍, നാട്ടിലെ കുളിരുള്ള കാലാവസ്ഥയും പഴങ്ങളും കായ്കളും നിറയെ വിളയുന്ന തോട്ടങ്ങളും ചെടികളുമൊക്കെ ചുറ്റി നടന്നുകാണാനും ആസ്വദിക്കാനും ഈ മരുഭൂമിയില്‍ ഇത്തിരി ഇടമുണ്ടെങ്കിലോ..?
ഉണ്ട്, ചുട്ടുപൊള്ളുന്ന മണല്‍പ്പരപ്പില്‍ പച്ചപ്പിന്റെ ചില്ലവിരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന ഫലങ്ങളും ചെടികളും കൃഷി ചെയ്തു പരിപാലിച്ചുകൊണ്ട് ഇമാറാത്തി ഭരണകൂടവും അറബ് ജനതയും രചിച്ച നിശ്ചയദാര്‍ഡ്യത്തിന്റെ മഹനീയ ഗേഹമാണത്.
‘പ്രവാസത്തിരക്കിനിടെ ഇത്തിരി റിലാക്സ് ആവാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും കണ്ണുംപൂട്ടി കയറിച്ചെല്ലാന്‍ പറ്റുന്ന സ്വന്തം കൃഷിയിടം’- ഒറ്റവാക്കില്‍ ഈ ഹരിതഗൃഹത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. അബൂദബി-ദുബൈ ശൈഖ് സായിദ് റോഡില്‍ സമ്ഹ എന്ന സ്ഥലത്തെ എക്സിറ്റ് എടുത്താല്‍ ഇവിടെ എത്തിച്ചേരാം. അബൂദബിയില്‍ നിന്നും ദുബൈയില്‍ നിന്നും ഒരു മണിക്കൂറോളം യാത്ര ചെയ്താല്‍ മതിയാവും. നാരങ്ങ, പൈനാപ്പിള്‍, വാഴപ്പഴം തുടങ്ങിയ പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടെ വിവിധ ഇനം സസ്യങ്ങളെ മനോഹരമായി പരിപാലിക്കുന്ന വിശാലമായ പളുങ്ക് ഭവനമാണിത്.
നിരവധി സസ്യജാലങ്ങള്‍, പച്ചക്കറികള്‍, ചെടികള്‍, മരങ്ങള്‍, അങ്ങനെ പ്രകൃതി കനിഞ്ഞു നല്കിയ പച്ചപ്പിന്റെ മായിക ലോകം തന്നെ ഇവിടെ തീര്‍ത്തിരിക്കുന്നു. ഓരോ സസ്യങ്ങളെയും ഫലവൃക്ഷങ്ങളെയും കുറിച്ച് അറിയാന്‍ അതാതിടങ്ങളില്‍ ക്യു.ആര് കോഡ് സംവിധാനമുണ്ട് എന്നത് വിജ്ഞാന കുതുകികള്‍ക്കും കുട്ടികള്‍ക്കും ഏറെ ഗുണം ചെയ്യുന്നു. അക്വാപോണിക്സ് കൃഷി പരീക്ഷണവും ഇവിടുത്തെ പ്രധാന പ്രത്യേകതകളില്‍ ഒന്നാണ്. കമാനാകൃതിയിലുള്ള കൂറ്റന്‍ മേല്‍ക്കൂരയും മനോഹരമായ ചെറിയ വെള്ളച്ചാട്ടങ്ങളും കുളങ്ങളുമെല്ലാം ഏറെ ആകര്‍ഷകമാണ്. ഏതൊരു കൃഷി പ്രേമികള്‍ക്കും പ്രകൃതിയെ അടുത്തറിഞ്ഞ് അല്‍പ്പം റിലാക്സാവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മനസ് നിറക്കുന്ന വിരുന്ന് തന്നെയാണ് ഇവിടെ ഒരുക്കി വച്ചിരിക്കുന്നത്.
വൈവിധ്യങ്ങൾ മൂന്നു സോണുകളിൽ
ഹരിതഗൃഹത്തില്‍ മൂന്ന് സോണുകളായിട്ടാണ് സസ്യങ്ങളെ വിന്യസിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.