അലോകാസിയ കുടുംബത്തിലെ വളരെ മനോഹരമായ ഒരു ചെടിയാണിത്. ഇതിന്‍റെ തണ്ടുകൾക്ക് പിങ്ക് നിറമാണ്. മറ്റു അലോകാസിയ ചെടികളിൽ നിന്ന് ഇതിനെ വിത്യസ്തനാക്കുന്നതും ഈ പിങ്ക് നിറമാണ്.
നല്ല തിളക്കമുള്ള കട്ടിയുള്ള പച്ച ഇളകളാണിതിനുള്ളത്. ആ ഇലകളിൽ സിൽവർ നിറങ്ങളിലുള്ള ലൈനുകൾ. ഇതിന്‍റെ ജന്മദേശം വടക്ക്-കിഴക്ക് ഏഷ്യ ആൻഡ് ആസ്ട്രേലിയ ആണ്. ഈ ചെടി ഇൻഡോറിൽ തന്നെ വളർത്താൻ പ്രയസമാണ്. ഈർപ്പം ഇഷ്ടപ്പെടുന്ന ചെടിയാണ്. അതിക പരിചരണവും ആവശ്യമില്ല. നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ല. നല്ല ഡ്രൈനേജ് ഉള്ള ചെടിച്ചട്ടിയിൽ വേണം നട്ടു പിടിപ്പിക്കാൻ. മണ്ണിന്‍റെ നനവ് പരിശോധിച്ച ശേഷം വെള്ളം ഒഴിച്ചാൽ മതി. വെള്ളം കൂടിയാലും കുഴപ്പമാണ്. ചീഞ്ഞു പോകും.
നമ്മുക്ക് ഇതിനെ രണ്ടു രീതിയിൽ പരാഗതണം ചെയ്യാം. മദർ പ്ലാന്‍റ് ഡിവൈഡ് ചെയ്ത് അതിന്‍റെ കിഴങ്ങ് പോലെയുള്ളത് മാറ്റി വെക്കാം. വസന്തകാലം വേനൽ ആകുമ്പോൾ ഇതിനെ റിപ്പോട്ട് ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.