അബൂദബി: യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ ജനനത്തിന് നൂറ് വർഷം തികയുന്ന 2018 സായിദ് വർഷമായി ആഘോഷിക്കുന്നതിെൻറ ഭാഗമായി നാഷനൽ ആർക്കൈവ്സ് നൂറ് ഹ്രസ്വ ചലച്ചിത്രങ്ങൾ പുറത്തിറക്കും. ചലച്ചിത്രങ്ങളുടെ മൊത്തം ദൈർഘ്യം നൂറ് മിനിറ്റായിരിക്കും. ഇൗ ഹ്രസ്വ ചലച്ചിത്രങ്ങൾ യൂട്യൂബിലും സമൂഹ മാധ്യമങ്ങളിലും അപ്ലോഡ് ചെയ്യും.
കൂടാതെ, രാഷ്ട്രനിർമാണത്തിൽ ശൈഖ് സായിദിെൻറ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന തരത്തിൽ തയാറാക്കിയ 100 വിദ്യാഭ്യാസ ഗെയിമുകളും പുറത്തിറക്കും.
ഇൗ ഗെയിമുകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കും. 100 പോസ്റ്റ് കാർഡുകൾ പുറത്തിറക്കുകയും 100 ഫോേട്ടാ പ്രദർശനം സംഘടിപ്പിക്കുകയും ചെയ്യും.
വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ഹിസ്റ്റോറിയൻ ക്ലബ് വിദ്യാർഥികൾക്കായി ‘സായിദ് ഇൻ 100 ടെയിൽസ്’ പ്രബന്ധ മത്സരവും സംഘടിപ്പിക്കും. വിജയികളെ അബൂദബി പുസ്തകമേളയിൽ ആദരിക്കും. വിജയികളുടെ പ്രബന്ധങ്ങൾ ശൈഖ് സായിദിെൻറ 100 ഉദ്ധരണികൾ, ശൈഖ് സായിദിനെ കുറിച്ച 100 രേഖകൾ എന്നിവക്കൊപ്പം സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.