ദുബൈ: യു.എ.ഇ. സന്ദർശിക്കാനെത്തുന്ന വിദേശികളുടെ കുട്ടികൾക്ക് വിസാ ഫീസ് ഇളവ് നൽകാൻ മന്ത്രിസഭാ തീരുമാനം. എല്ലാ വർഷവും ജൂലൈ 15 മുതല്‍ സെപ്തംബര്‍ 15 വരെയായിരിക്കും ഈ ആനുകൂല്യം നൽകുക.
സന്ദര്‍ശക വിസയില്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ഇളവ്. ഇവരില്‍ നിന്നും വിസയ്ക്കായി ഫീസുകളൊന്നും ഈടാക്കില്ല.
വിനോദസഞ്ചാര സീസണിൽ കുറഞ്ഞ ചെലവിൽ യു.എ.ഇ. സന്ദർശിക്കാൻ കൂടുതൽ കുടുംബങ്ങളെ പ്രേരിക്കുന്നതാണ് പുതിയ തീരുമാനം.
വിവിധ രാജ്യങ്ങളിൽ നിന്ന് വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് ലോക ടൂറിസത്തിെൻറ കേന്ദ്രമാകാനുള്ള യു.എ.ഇയുടെ നടപടികളുടെ ഭാഗമാണ് ഇത്. സന്ദർശകർക്ക് വേണ്ടി നേരത്തെയും വിസ ചട്ടങ്ങളിൽ യു.എ.ഇ. ഇളവ് വരുത്തിയിരുന്നു.
ട്രാന്‍സിറ്റ് വിസയില്‍ എത്തുന്നവർക്ക് 48 മണിക്കൂര്‍ വരെ രാജ്യത്ത് തങ്ങാൻ ഫീസ് ഈടാക്കേണ്ടതില്ലെന്നതായിരുന്നു ഇതിൽ പ്രധാനം.
50 ദിര്‍ഹം നല്‍കി ഇൗ ആനുകൂല്ല്യം 96 മണിക്കൂര്‍ വരെ ദീര്‍ഘിപ്പിക്കാനും അനുമതി നൽകി. 2018ലെ ആദ്യ മൂന്ന് മാസങ്ങളില്‍ 3.28 കോടി ആളുകളാണ് യു.എ.ഇയിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്തത്. വർഷം മുഴുവൻ നടക്കുന്ന പലതരം ആഘോഷങ്ങളിൽ പെങ്കടുക്കാനും യു.എ.ഇയിലെ ഹോട്ടലുകളും മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാനും മാത്രം ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് വർഷംതോറും എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.