അബൂദബി: യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാശിെൻറ ഇന്ത്യൻ പര്യടനം സമാപിച്ചു. പര്യടനത്തിനിടെ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി അദ്ദേഹം ചർച്ച നടത്തി.
സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്ചയിൽ യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനും മേഖലയിലെയും ആഗോളതലത്തിലുമുള്ള വിഷയങ്ങളിൽ സംയുക്ത പ്രവർത്തനം നടത്തുന്നതിയുമുള്ള വഴികൾ ചർച്ച ചെയ്തു. ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി ഡോ. അഹ്മദ് അബ്ദുൽ റഹ്മാൻ ആൽ ബന്ന സന്നിഹിതനായിരുന്നു.
ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ, വിദേശകാര്യ സെക്രട്ടറി ഡോ. വിജയ് കുമാർ സിങ് എന്നിവരുമായും ഗർഗാശ് ചർച്ച നടത്തി. ഇരു രാജ്യങ്ങളിലേക്കുമുള്ള ഉന്നത നേതാക്കളുടെ സന്ദർശനം അന്താരാഷ്ട്ര പ്രശ്നങ്ങളെയും വെല്ലുവിളികളെയും നേരിടാനുള്ള സംയുക്ത പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തിയതായി ചർച്ചയിൽ വിലയിരുത്തപ്പെട്ടു. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരായ പ്രവർത്തനങ്ങളിൽ ഇത് ഏറെ ഗുണകരമായ പ്രതിഫലനങ്ങൾ ഉണ്ടാക്കിയതായും ചർച്ചയിൽ പറഞ്ഞു.
ഇന്ത്യയിലെ യു.എ.ഇ എംബസിയുമായി സഹകരിച്ച് ‘ഇന്ത്യയും യു.എ.ഇയും തമ്മിലെ നയതന്ത്ര ബന്ധവും മിഡിലീസ്റ്റിലെ പ്രതിസന്ധിയും’ വിഷയത്തിൽ ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ (ഒ.ആർ.എഫ്) സംഘടിപ്പിച്ച ഫോറത്തിൽ ഡോ. ഗർഗാശ് പെങ്കടുത്തു. ഒ.ആർ.എഫ് ഡയറക്ടർ സജ്ഞയ് ജോഷി, ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി, എംബസി ഉദ്യോഗസ്ഥർ, വിദേശ രാജ്യങ്ങളുടെ സ്ഥാനപതിമാർ, ന്യൂഡൽഹിയിലെ അറബ് ലീഗ് മേധാവി, രാഷ്ട്രീയ^സാമ്പത്തിക^മാധ്യമ^സാമൂഹിക രംഗങ്ങളിലെ ഗവേഷകർ തുടങ്ങിയവർ പെങ്കടുത്തു. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരായ പോരാട്ടം വലിയ വിഷയമാണെന്നും ഇതാണ് യു.എ.ഇ ഇന്ത്യയുമായി സഹകരിക്കുന്ന പ്രധാന വിഷയങ്ങളിലൊന്ന് എന്നും ഫോറത്തിൽ സംസാരിക്കവേ ഗർഗാശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.