ദുബൈ: ഭിക്ഷാടന വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി ദുബൈ പൊലീസ് രണ്ടാഴ്ചക്കിടെ വിവിധയിടങ്ങളിൽനിന്ന് പിടികൂടിയത് 202 ഭിക്ഷാടകരെ. അറസ്റ്റിലായവരിൽ 112 പുരുഷന്മാരും 90 സ്ത്രീകളുമാണ്.ഭൂരിഭാഗം പേരുമെത്തിയത് സന്ദർശന വിസയിലാണെന്ന് ദുബൈ പൊലീസിന്റെ ക്രിമിനൽ ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ അലി സലീം അൽ ശംസി പറഞ്ഞു. റമദാനിൽ ജനങ്ങളുടെ അനുകമ്പ മുതലെടുത്ത് വേഗത്തിൽ പണമുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. വൻ മാഫിയ ഇവരുടെ പിന്നിലുണ്ടെന്നാണ് സംശയം.
പ്രതികൾക്ക് 5000 ദിർഹം പിഴയും മൂന്നു മാസത്തെ തടവുമാണ് ശിക്ഷ. ഭിക്ഷാടനം സംഘടിപ്പിക്കുകയോ ഭിക്ഷാടനത്തിനായി പുറം രാജ്യങ്ങളിൽനിന്ന് ആളുകളെ എത്തിക്കുകയോ ചെയ്യുന്നവർക്ക് ആറു മാസത്തിൽ കുറയാത്ത തടവും ഒരു ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ. ഭിക്ഷാടകരോട് ദയനീയമായി ഇടപഴകരുതെന്ന് നിവാസികളോട് ദുബൈ പൊലീസ് കർശനമായി നിർദേശിച്ചു. ഇത്തരം നിയമലംഘനങ്ങളോ ഭിക്ഷാടനമോ ശ്രദ്ധയിൽപെട്ടാൽ 901 എന്ന ടോൾ ഫ്രീ നമ്പറിലോ അറിയിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.