2020 ഹോൾഡിങ്​സ്​ ^ സ്​കൈബേ  സമുച്ചയത്തിന്​ യൂസുഫലി തറക്കല്ലിടും 

ദുബൈ: ഭവന^റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ ​ശ്രദ്ധേയരായ 2020 ഹോൾഡിങ്​സ്​ ലിമിറ്റഡ്​, സ്​കൈബേ റിയൽ എസ്​റ്റേറ്റ്​ എന്നിവയുടെ പുതിയ നിർമാണ സംരംഭം ഒരുങ്ങുന്നു. ദുബൈ ഹിൽസിന്​ എതിർ വശം മിറക്കിൾ ഗാർഡന്​ സമീപമായി അർജാനിലാണ്​ 158 അപാർട്​മ​​െൻറുകൾ ഉൾക്കൊള്ളുന്ന സമുച്ചയം ഉയരുകയെന്ന്​ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശിലാസ്​ഥാപനം വ്യാഴാഴ്​ച രാവിലെ പത്തിന്​ ലുലു ഗ്രൂപ്പ്​ ചെയർമാനും എം.ഡിയുമായ യൂസുഫലി എം.എ നിർവഹിക്കും.

രണ്ടു ലക്ഷം ചതുരശ്ര അടി വിസ്​തൃതിയിൽ എല്ലാ വിധ ആധുനിക സംവിധാനങ്ങളുമുള്ള കെട്ടിടമാണ്​ നിർമിക്കുന്നത്​. മിതമായ നിരക്കിൽ ഏറ്റവും മികച്ച സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചാണ്​ ഒന്ന്​, രണ്ട്​ മുറികൾ വീതമുള്ള അപാർട്​മ​​െൻറുകൾ രൂപകൽപന ചെയ്​തിരിക്കുന്നത്​. ദുബൈ വാൾസ്​ കൺ​സ്​ട്രക്​ഷൻ നിർമാണ ചുമതലയും എം സ്​ക്വയർ എഞ്ചിനീയറിങും നിർവഹിക്കുന്ന പദ്ധതി എക്​സ്​പോ 2020ന്​ മുന്നോടിയായി  18 മാസം കൊണ്ട്​ നിർമാണം പൂർത്തിയാക്കാനാണ്​ ലക്ഷ്യമിടുന്നതെന്നും അൽ ഷിഫ അൽ ഖലീജി മെഡിക്കൽ ഗ്രൂപ്പ്​ ചെയർമാൻ ഡോ. മുഹമ്മദ്​ ഖാസിം, സുഹാന എക്​സ്​പോർട്​സ്​ എം.ഡി നവാസ്​ ഖാൻ, 2020 ഹോൾഡിങ്​സ്​ പങ്കാളി മുഹമ്മദ്​ മിസൂഖ്​, സ്​കൈബേ റിയൽ എസ്​റ്റേറ്റ്​ എം.ഡി ഷമീർ ഖാസിം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.   

Tags:    
News Summary - 2020 holdings-uae-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-18 07:36 GMT