യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച്​ സംഘടിപ്പിച്ച ‘സീഡ്സ്​​ ഓഫ്​ ദ യൂനിയനിൽ’ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാൻ അഭിവാദ്യം ചെയ്യുന്നു

2020 രാജ്യത്തി​െൻറ സുപ്രധാന വർഷം

ദുബൈ: പല വെല്ലുവിളികളെ നേരിട്ടതും പ്രധാന നേട്ടങ്ങൾക്ക് വഴിയൊരുക്കിയതുമായ 2020 രാജ്യത്തി​െൻറ സുപ്രധാന വർഷമാണെന്ന് യു.എ.ഇ നേതാക്കൾ പ്രശംസിച്ചു. ലോകത്തെ വിറപ്പിച്ചെത്തിയ കോവിഡ് മഹാമാരി മറികടക്കാൻ രാജ്യത്തിന് കഴിഞ്ഞത് സാഹചര്യങ്ങൾക്കനുസരിച്ച് രാഷ്​ട്രത്തെ സജ്ജമാക്കുന്നതിന് പദ്ധതികൾ വികസിപ്പിച്ചെടുത്ത നമ്മുടെ എമിറാത്തി മോഡലി​െൻറ ഫലമാണെന്ന് നേതാക്കൾ വ്യക്തമാക്കി. രാജ്യം പകർച്ചവ്യാധിയെ അതിജീവിച്ചപ്പോൾ കൂടുതൽ സമ്പന്നമായ ഭാവിയിലേക്കുള്ള വഴി ഒരുങ്ങുകയായിരുന്നു. എമിറേറ്റ്സ് മാർസ് മിഷൻ വിക്ഷേപണം, അറബ് ലോകത്തിന് ആദ്യമായി ബറാക്ക ന്യൂക്ലിയർ പ്ലാൻറ് തുറന്നത്, യു.എ.ഇ-ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ച അബ്രഹാം കരാറിൽ ഒപ്പുവെച്ചതുമെല്ലാം പ്രധാന നേട്ടങ്ങളായാണ് കണക്കാക്കുന്നത്.

അസാധാരണമായ വെല്ലുവിളികളെ നേരിട്ട ഒരു വർഷമാണ് കടന്നുപോകുന്നത്. ശുഭാപ്തിവിശ്വാസത്തോടെ ഭാവിയിലേക്ക് നോക്കണമെന്നും എല്ലാ മേഖലകളിലും കൂടുതൽ പുരോഗതി കൈവരിക്കാൻ സഹായിക്കുന്ന ആശയങ്ങളും ദർശനങ്ങളും രാജ്യത്തിന് സംഭാവന ചെയ്യണമെന്നും യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ജനങ്ങളോട് ആവശ്യപ്പെട്ടു.

രാജ്യം കൈവരിച്ച ഇൗ വിജയം കേവലം യാദൃച്ഛികമോ ഭാഗ്യമോ അല്ല, ഭാവിയെ മുൻകൂട്ടി കണ്ടതും അടിയന്തര സാഹചര്യങ്ങൾക്ക് അനുസൃതമായി രാഷ്​ട്രത്തെ സജ്ജമാക്കാൻ ഉചിതമായ തന്ത്രങ്ങളും പദ്ധതികളും വികസിപ്പിച്ചെടുത്ത നമ്മുടെ എമിറാത്തി മാതൃകയുടെ ഫലമാണെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു. എമിറാത്തി മാതൃക സ്ഥാപനങ്ങളുടെ കാര്യക്ഷമതയും വഴക്കവും ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും ഉറപ്പാക്കുന്നതാണ്. കോവിഡ് മഹാമാരിക്കാലം നമ്മുടെ രാജ്യത്ത് പുതിയ നായകന്മാരെയാണ് സൃഷ്​ടിച്ചത്. വൈദ്യശാസ്ത്രജ്ഞരുടെ 'വൈറ്റ് ആർമി'യെയും ആത്മാർഥതയും അർപ്പണബോധവും പ്രകടിപ്പിച്ച ഡോക്ടർമാർ, നഴ്‌സുമാർ, സാങ്കേതിക വിദഗ്ധർ, അഡ്മിനിസ്ട്രേറ്റർമാർ എന്നിവരെയും അഭിനന്ദിക്കുകയാണ്.

പകർച്ചവ്യാധിയെ ചെറുക്കാനും ചികിത്സിക്കാനും രാജ്യത്തിന് സുരക്ഷയൊരുക്കാനും ഇവർ നൽകിയ സേവനം മഹത്തരമാണ് -ശൈഖ് മുഹമ്മദ് വ്യക്തമാക്കി.49ാമത് ദേശീയദിനം തിളക്കമാർന്ന ഭാവിയിലേക്കുള്ള നാഴികക്കല്ലാണെന്ന്​ അബൂദബി കിരീടാവകാശിയും സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു. ഈ പ്രതിസന്ധി കടന്നുപോകുമെന്ന് യു.എ.ഇ വിശ്വസിക്കുന്നു, അതു ഫലപ്രദമായി കൈകാര്യം ചെയ്യുക മാത്രമല്ല, പകർച്ചവ്യാധി അവസാനിച്ചുകഴിഞ്ഞാലുള്ള സാഹചര്യത്തെ നേരിടാനുള്ള കഴിവും രാജ്യത്തിനുണ്ട് - അദ്ദേഹം പറഞ്ഞു. വൈറസിനുള്ള ചികിത്സകളും വാക്സിനുകളും കണ്ടെത്താൻ യു.എ.ഇ അന്താരാഷ്​ട്ര ശാസ്ത്ര-ഗവേഷണ ശ്രമങ്ങളിൽ സജീവമായി പങ്കെടുക്കുകയും ഈ ലക്ഷ്യം കൈവരിക്കാൻ മറ്റു രാജ്യങ്ങളുമായി സഹകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ചികിത്സകളും വാക്സിനുകളും എല്ലാവർക്കും ഉറപ്പുവരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട് - ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.