Social year 2025

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ

ദു​ബൈ: സു​സ്ഥി​ര​ത വ​ർ​ഷ​ത്തി​ന്​ പി​ന്നാ​ലെ രാ​ജ്യ​ത്തെ വി​വി​ധ ജ​ന​സ​മൂ​ഹ​ങ്ങ​ളു​ടെ പ​ര​സ്പ​ര ബ​ന്ധം​ ശ​ക്തി​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2025നെ ​സാ​മൂ​ഹി​ക വ​ർ​ഷ​മാ​യി പ്ര​ഖ്യാ​പി​ച്ച്​ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ. ‘കൈ​കോ​ർ​ക്കു​ക​’ എ​ന്ന​താ​ണ്​ പു​തി​യ സം​രം​ഭ​ത്തി​ന്‍റെ മു​ദ്രാ​വാ​ക്യം.

സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും പ​ര​സ്പ​ര ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സു​സ്ഥി​ര​മാ​യ വ​ള​ർ​ച്ച​ക്കു​ള്ള സാ​ധ്യ​ത​ക​ൾ തു​റ​ക്കു​ന്ന​തി​നും ന​മു​ക്ക്​ പ​ര​സ്​​പ​രം കൈ​കോ​ർ​ത്ത് പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന്​​ എ​ക്സി​ൽ കു​റി​ച്ച സ​ന്ദേ​ശ​ത്തി​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. ധീ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ത്തോ​ടൊ​പ്പം ആ​ഗ്ര​ഹ​ങ്ങ​ളും ചി​ന്ത​ക​ളും രാ​ഷ്ട്രം പു​രോ​ഗ​തി​യു​ടെ​യും സ​മൃ​ദ്ധി​യു​ടെ​യും പ്ര​ചോ​ദ​നാ​ത്മ​ക മാ​തൃ​ക​യാ​യി നി​ല​നി​ൽ​ക്കു​മെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സ​ഹാ​യി​ക്കും.

ജ​ന​സ​മൂ​ഹ​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നാ​യി സം​ഭാ​വ​ന ചെ​യ്യു​ന്ന,​ യു.​എ.​ഇ​യെ വീ​ട് എ​ന്ന് വി​ളി​ക്കു​ന്ന എ​ല്ലാ​വ​രെ​യും പ്ര​സി​ഡ​ന്‍റ്​ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മും പു​തി​യ സം​രം​ഭ​ത്തെ പ്ര​ശം​സി​ച്ചു. സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക​യും സ​മൂ​ഹ​ത്തി​ലു​ട​നീ​ളം ഐ​ക്യം വ​ള​ർ​ത്തു​ക​യും ചെ​യ്യു​ന്ന​തി​ന് പു​തി​യ സം​രം​ഭം സ​ഹാ​യി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ക്ത​മാ​യ ഒ​രു സ​മൂ​ഹം വ​രാ​നി​രി​ക്കു​ന്ന ത​ല​മു​റ​ക​ൾ​ക്ക് ശോ​ഭ​ന​മാ​യ ഭാ​വി​ക്ക് അ​ടി​ത്ത​റ പാ​കും. വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​വും ക​രു​ത​ലു​മാ​ണ് രാ​ജ്യ​ത്തി​ന്‍റെ ശ​ക്ത​മാ​യ അ​ടി​ത്ത​റ. രാ​ജ്യ​ത്തി​ന്‍റെ മു​ൻ​ഗ​ണ​ന വി​ഷ​യ​​ങ്ങ​ൾ​ക്കൊ​പ്പം നി​ർ​മി​ത​ബു​ദ്ധി ഉ​ൾ​പ്പെ​ടെ വ​ള​ർ​ന്നു​വ​രു​ന്ന വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ൽ ന​വീ​ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ പു​തി​യ സം​രം​ഭം സ​ഹാ​യ​ക​മാ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മൂ​ഹ​ങ്ങ​ളു​ടെ കെ​ട്ടു​റ​പ്പ്​ ശ​ക്ത​മാ​ക്കാ​നും പൈ​തൃ​ക സം​ര​ക്ഷ​ണ​ത്തി​നും ഇ​മാ​റാ​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ൾ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നും ത​ല​മു​റ​ക​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ൾ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന ഇ​ട​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നു​മാ​യി 2025ൽ ​വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.

ദേ​ശീ​യ പ​ദ്ധ​തി​ക​ൾ​ക്കാ​യു​ള്ള പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ർ​ട്ട്​ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്​​സ​ൻ ശൈ​ഖ മ​റി​യം ബി​ൻ​ത്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നൊ​പ്പം വൈ​സ്​ പ്ര​സി​ഡ​ന്‍റും ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ർ​ട്ട്​ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ പ​ദ്ധ​തി​ക​ൾ​ക്ക്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം ദേ​ശീ​യ പ​രി​സ്ഥി​തി ദി​ന​ത്തി​ൽ 2024ലി​നെ പ്ര​സി​ഡ​ന്‍റ്​ സു​സ്ഥി​ര​ത വ​ർ​ഷ​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Tags:    
News Summary - 2025 is the social year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.