ഷാർജ: 49ാമത് യു.എ.ഇ ദേശീയദിന അവധി ദിനത്തിൽ ഷാർജയിലെ റോഡപകടങ്ങളിൽ മരണമില്ലെന്നും ഗതാഗതം സുഗമവും അപകടങ്ങൾ കുറവുമായിരുന്നുവെന്ന് ഷാർജ പൊലീസ് പറഞ്ഞു. സെൻട്രൽ ഓപറേഷൻ റൂമിലെ കാൾ സെൻററിൽ 20282 കാളുകൾ ലഭിച്ചെന്നും അവ പരിഹരിച്ചെന്നും ഓപറേഷൻസ് ഡിപ്പാർട്മെൻറ് ഡയറക്ടർ കേണൽ ജാസിം ബിൻ ഹദ അൽ സുവൈദി പറഞ്ഞു. അമിതവേഗത മൂലമാണ് മിക്ക അപകടങ്ങളും ഉണ്ടായതെന്നും വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കാത്തതും അപകടങ്ങൾക്ക് കാരണമായതായി സുവൈദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.