അജ്മാന്: അജ്മാനിലെ ഗുരുതരമായ റോഡ് അപകടങ്ങളില്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ 23 ശതമാനം കുറവ് രേഖപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിെൻറ ലക്ഷ്യം കൈവരിക്കുന്നതിെൻറ ഭാഗമായി റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് അജ്മാൻ പൊലീസ് ട്രാഫിക് ആൻഡ് പട്രോളിങ് വിഭാഗം ഡയറക്ടർ ലെഫ്റ്റനൻറ് കേണൽ സെയ്ഫ് അബ്ദുല്ല അൽ ഫലാസി പറഞ്ഞു. 2020െൻറ ആദ്യ പാദത്തിൽ 35 ഗുരുതരമായ ട്രാഫിക് അപകടങ്ങളിൽനിന്ന് ഈ വർഷം ആദ്യ പാദത്തിൽ 27 അപകടങ്ങളായി കുറഞ്ഞുവെന്നും റോഡ് മുറിച്ചുകടന്നുള്ള 18 അപകടങ്ങളിൽ നിന്ന് 15 അപകടങ്ങളായി ഇതേ കാലയളവിൽ കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ട്രാഫിക് സംരംഭങ്ങളുടെ പ്രയോഗവും നഗരസഭയുമായുള്ള നിരന്തരമായ ആശയവിനിമയവുമാണ് ഗുരുതരമായ അപകടങ്ങൾ കുറയ്ക്കാൻ സഹായിച്ചതെന്ന് അദ്ദേഹം സൂചിപ്പിച്ചു. പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനുള്ള പൊലീസിെൻറ ശ്രമങ്ങൾക്കുപുറമേ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നഗരസഭ ആസൂത്രണ വകുപ്പിെൻറ ശ്രമങ്ങളും ഫലംകണ്ടു. വാഹന ഉടമസ്ഥാവകാശം പുതുക്കാത്ത നിയമലംഘനങ്ങൾ, ചില റോഡുകളിലെ അമിത വേഗത, റെഡ് സിഗ്നല്‍ മറികടക്കുക തുടങ്ങിയവയുടെ പേരില്‍ മൂന്നു മാസത്തിനുള്ളിൽ 2043 വാഹനങ്ങൾ പിടിച്ചെടുത്തതായും സെയ്ഫ് അബ്ദുല്ല അൽ ഫലാസി ചൂണ്ടിക്കാട്ടി.കഴിഞ്ഞ വർഷം ഇതേകാലയളവിൽ 1653 വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.