24 കാരറ്റിന്‍റെ 24 സ്വർണപ്പന്തുകൾ: 'സമ്മർ ഓഫ് ജോയ്' പ്രമോഷനുമായി ജോയ് ആലുക്കാസ്

ദുബൈ: 24 കാരറ്റിന്‍റെ 24 സ്വർണപ്പന്തുകൾ സമ്മാനമായി നൽകുന്ന 'സമ്മർ ഓഫ് ജോയ്' പ്രമോഷനുമായി പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ്. ജോയ് ആലുക്കാസ് ഷോറൂമുകളിൽനിന്ന് 500 ദിർഹത്തിന് ആഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കിടയിൽ നടത്തുന്ന റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെയാണ് ജേതാക്കളെ തെരഞ്ഞെടുക്കുകയെന്ന് മാനേജിങ് ഡയറക്ടർ (ഇന്‍റർനാഷനൽ ഓപറേഷൻസ്) ജോൺ പോൾ ആലുക്കാസ് പറഞ്ഞു.

സെപ്റ്റംബർ 11 വരെയാണ് ഈ ഓഫറുള്ളത്. 5000 ദിർഹത്തിന് വജ്ര, പൊൽകി, പവിഴ ആഭരണങ്ങൾ വാങ്ങുന്നവർക്ക് 200 ദിർഹത്തിന്‍റെയും 2500 ദിർഹത്തിന് വാങ്ങുന്നവർക്ക് 100 ദിർഹത്തിന്‍റെയും ഗിഫ്റ്റ് വൗച്ചറുകളും നൽകും. ഈമാസം 17 വരെയുള്ള പർച്ചേഴ്സുകൾക്കാണ് ഈ ഓഫർ ഉണ്ടാവുക.

'വേനലവധിക്ക് നാട്ടിലേക്ക് പോകുന്നതിനാൽ പ്രിയപ്പെട്ടവർക്കും തങ്ങൾക്കുമായി പ്രവാസി മലയാളികൾ ഏറ്റവും കൂടുതൽ ആഭരണങ്ങൾ വാങ്ങുന്ന സമയമാണിത്. ഇപ്പോൾ സ്വർണത്തിന് ആകർഷകമായ വിലയാണുള്ളത്.ഭാവിയിൽ മികച്ച തിരിച്ചുവരവ് കിട്ടുന്ന നല്ലൊരു നിക്ഷേപമാക്കി സ്വർണത്തെ മാറ്റാൻ കഴിയുന്ന സമയം കൂടിയാണിത്' -ജോൺ പോൾ ആലുക്കാസ് പറഞ്ഞു.

Tags:    
News Summary - 24 carat gold balls: Joy Alukas with 'Summer of Joy' promotion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.