ദുബൈ: ദിവസേന റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ 25 ശതമാനം കുറവ്. വാക്സിനേഷൻ വ്യാപിച്ചതും പരിശോധനകൾ വർധിപ്പിച്ചതുമാണ് രോഗികളുടെ എണ്ണം കുറയാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി. ജൂണിൽ 60,000ലേറെ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ, മെയ് മാസങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ജൂണിലായിരുന്നു. ദിവസേന 2000ൽ കൂടുതൽ കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
എന്നാൽ, ഈ മാസം ഇത് ദിവസനേ 1500 രോഗികൾ എന്ന നിലയിലേക്ക് താഴ്ന്നു. ഡെൽറ്റാ വകഭേദം യു.എ.ഇയിലുമുണ്ട് എന്ന് അധികൃതർ അറിയിച്ച് ഒരുമാസം പിന്നിടുേമ്പാൾ രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണ്. ജനങ്ങൾ സ്വയം മുൻകരുതലെടുക്കുന്നതും കേസുകൾ കുറയാൻ കാരണമായെന്ന് വിലയിരുത്തപ്പെടുന്നു. ഈദ് അവധി ആഘോഷിക്കാൻ നിയന്ത്രണങ്ങളോടെ അനുമതി നൽകിയിരുന്നു. പൂർണമായും അടച്ചിടുന്നതിന് പകരം നിയന്ത്രണങ്ങളോടെ തുറന്നുകൊടുക്കുന്ന നയമാണ് യു.എ.ഇ സ്വീകരിക്കുന്നത്. ഇതിെൻറ വിജയമാണ് കേസുകൾ കുറയാൻ കാരണം. കുട്ടികൾ മുതലുള്ളവർക്ക് വാക്സിൻ ലഭ്യമാക്കിയതും ഉപകാരപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.