അജ്മാനില്‍ വാടക ഇടപാടുകളിൽ 28 ശതമാനം വർധനവ്

അജ്മാന്‍: 2020നെ അപേക്ഷിച്ച് 2022ൽ അജ്മാനില്‍ വാടക കരാറുകളിൽ 51.2 കോടി ദിർഹമിന്‍റെ വർധനവ് രേഖപ്പെടുത്തി. അജ്മാന്‍ നഗരസഭയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. താമസ കരാറുകൾ 65,087, വാണിജ്യ കരാറുകൾ 27,952, നിക്ഷേപ കരാറുകൾ 232 എന്നിവ ചേര്‍ന്ന് 28 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. താമസക്കാർക്കും സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും നിക്ഷേപകർക്കും അവരുടെ ക്ഷേമം ഉറപ്പാക്കുന്ന ഗുണങ്ങളാൽ എമിറേറ്റ് ആകർഷകമായി മാറിയെന്ന് വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുൾ റഹ്മാൻ മുഹമ്മദ് അൽ നുഐമി പറഞ്ഞു.

മറ്റ് എമിറേറ്റുകളുമായുള്ള എമിറേറ്റിന്‍റെ ഭൂമിശാസ്ത്രപരമായ സ്ഥാനം പാർപ്പിട, വാണിജ്യ, നിക്ഷേപ കരാറുകളുടെ എണ്ണത്തിൽ വർദ്ധനവിന് കാരണമായതായി അദ്ദേഹം സൂചിപ്പിച്ചു. നഗരസഭ താമസക്കാർക്കും നിക്ഷേപകർക്കും എല്ലാവിധ പ്രോത്സാഹനങ്ങളും സൗകര്യങ്ങളും പിന്തുണയും നൽകുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന അടിസ്ഥാന വികസന സൗകര്യങ്ങള്‍ കൂടുതല്‍ പേരെ അജ്മാനിലേക്ക് ആകർഷിക്കാന്‍ ഇടയാക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇനിയും മെച്ചപ്പെട്ട കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്‍റെ ഭാഗമായി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് അജ്മാന്‍റെ വിവിധ പ്രദേശങ്ങളില്‍ പൂർത്തിയായിക്കൊണ്ടിരിക്കുന്നത്.  

Tags:    
News Summary - 28 percent increase in rental transactions in Ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.