അജ്മാന്: 28 വര്‍ഷത്തെ പ്രവാസത്തിനു വിരാമമിട്ട് സ്വന്തം നാടായ കണ്ണൂര്‍ ചെങ്ങളായിയിലേക്ക് മടങ്ങുകയാണ് ഷംസുദ്ദീന് മലമ്മല്‍. പ്രീഡിഗ്രി പഠനം കഴിഞ്ഞു നില്ക്കുമ്പോള് സഹോദരീഭര്‍ത്താവ് അയച്ച വിസയില്‍ 1993ലാണ് ഷംസുദ്ദീന് ആദ്യമായി യു.എ.ഇയില്‍ എത്തുന്നത്. അബൂദബിയിലെ അല്‍ ഗൈത്ത് കാര്‍ഗോ കമ്പനിയില്‍ മെസഞ്ചര്‍ ആയിട്ടായിരുന്നു നിയമനം. രണ്ട് വര്‍ഷത്തിനുശേഷം അവിടം വിട്ടു. ഷാര്‍ജയിലെ വൈറ്റ് അലൂമിനിയം എന്ന കമ്പനിയില്‍ സ്റ്റോര്‍ കീപ്പറായി കയറി.
25 വര്‍ഷം പിന്നിടുമ്പോള്‍ സെയില്‍സ് എക്സിക്യൂട്ടിവ് ആയിട്ടാണ് വിരമിക്കുന്നത്. പിതാവ് മുഹമ്മദ് 1997ലും മാതാവ് ഖദീജ കഴിഞ്ഞ വര്‍ഷവും മരിച്ചു. പിതാവ് മരണപ്പെട്ട് അവസാനമായി ഒരുനോക്ക് കാണാന്‍ കഴിയാഞ്ഞത് ഇന്നും വേദനിക്കുന്ന ഓര്‍മയാണ്. നാട്ടിലെത്തിയാല്‍ സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്ത് ശിഷ്ടജീവിതം കുടുംബത്തോടൊപ്പം കഴിയണമെന്ന ആഗ്രഹത്തോടെയാണ് യാത്ര തിരിക്കുന്നത്. ബുഷറയാണ് ഭാര്യ. ഫാത്തിമ, ഫഹീമ,മുഹമ്മദ് ഫവാസ് എന്നിവരാണ് മക്കള്‍. ചെങ്ങളായി മുസ്ലിം ജമാഅത്ത് യു.എ.ഇ കമ്മിറ്റി സെക്രട്ടറിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.