റാസല്‍ഖൈമ: ആരോഗ്യ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കി റാക് മുനിസിപ്പാലിറ്റി പൊതുജനാരോഗ്യ വിഭാഗം. പ്രഫഷനല്‍ ആരോഗ്യ കേന്ദ്രങ്ങള്‍, സലൂണുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, സൗന്ദര്യവര്‍ധക വില്പന കേന്ദ്രങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 299 നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് പബ്ലിക് ഹെല്‍ത്ത് വിഭാഗം ഡയറക്ടര്‍ ശൈമ അല്‍ തനൈജി പറഞ്ഞു. 189 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കി. കോവിഡ് മഹാമാരിക്കെതിരെയുള്ള മുന്‍കരുതല്‍ നടപടികള്‍, പൊതുശുചിത്വ വീഴ്ച, തൊഴിലാളികളുടെ കാലഹരണപ്പെട്ട ഹെല്‍ത്ത് കാര്‍ഡുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കളുടെയും മിശ്രിതങ്ങളുടെയും അശ്രദ്ധമായ ഉപയോഗം, കാലഹരണപ്പെട്ട സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവയാണ് കണ്ടെത്തിയ നിയമലംഘനങ്ങളില്‍ പ്രധാനം. രാസവസ്തുക്കളുടെ ചേരുവകളിലാണ് സൗന്ദര്യവര്‍ധകങ്ങളുടെ നിര്‍മാണം. ഇവയുടെ ഉപയോഗം ശരിയായ അളവിലും മാനദണ്ഡങ്ങൾ അനുസരിച്ചുമല്ലെങ്കില് പ്രവചിക്കാന്‍ കഴിയാത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കും. ചര്‍മരോഗങ്ങള്‍ക്ക് പുറമെ ശ്വസന വ്യവസ്ഥയിലെ വ്യതിയാനം, അര്‍ബുദം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കാകും ഇത് ചെന്നത്തെുക. പരിശോധനയില്‍ നിയമലംഘനം നടത്തിയതിന് മുന്നറിയിപ്പ് നല്‍കിയിരുന്ന രണ്ടു സ്ഥാപനങ്ങള്‍ വീണ്ടും നിയമം ലംഘിച്ചതിനത്തെുടര്ന്ന് അടച്ചുപൂട്ടിയതായും അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.