ലുലു ജീവനക്കാരന്​ 30 കോടി ഭാഗ്യസമ്മാനം

അബൂദബി: ലുലു ഗ്രൂപ്​ ജീവനക്കാരന്​ അബൂദബി ബിഗ്​ടിക്കറ്റി​െൻറ 1.5 കോടി ദിർഹമി​െൻറ (30 കോടി രൂപ) സമ്മാനം. ലുലുവി​െൻറ ഖത്തറിലെ ജീവനക്കാരൻ എറണാകുളം വൈറ്റില സ്വദേശി സനൂപ്​ സുനിലാണ്​​ സമ്മാനാർഹനായത്​.

ഏഴുവർഷമായി ദോഹയിലെ ലുലുവിലാണ്​ ജോലി ചെയ്യുന്നത്​. നടൻ ഹരിശ്രീ അശോക​െൻറ മകൾ ശ്രീക്കുട്ടിയുടെ ഭർത്താവാണ്.​ സനൂപും 20 പേരും ചേർന്നാണ്​ ഭാഗ്യപരീക്ഷണം നടത്തിയത്​. സുനിലി​െൻറ പേരിലായിരുന്നു രജിസ്​റ്റർ ചെയ്​തിരുന്നത്​. ഇതേ നറുക്കെടുപ്പിൽ മലയാളിയായ ജോൺസൺ കുഞ്ഞുകുഞ്ഞുവിന്​ പത്ത്​ ലക്ഷം ദിർഹം (രണ്ട്​ കോടി രൂപ) ലഭിച്ചു.

Tags:    
News Summary - 30 crore lucky prize for Lulu employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.