ദുബൈ: മലയാളി യാത്രക്കാരെ വലച്ച യാത്രാദുരിതത്തിന് 30 മണിക്കൂറിന് ശേഷം വിരാമം. സാങ്കേതിക പ്രശ്നങ്ങളാൽ ദുബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാൻ വൈകിയ കോഴിക്കോട് വിമാനം ഞായറാഴ്ച രാവിലെ 8.30ന് പറന്നു. സ്പൈസ് ജെറ്റിെൻറ എസ്.ജി 141 വിമാനമാണ് യാത്രക്കാരെ വലച്ചത്.
ശനിയാഴ്ച പുലർച്ചെ 4.55നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ, അനിശ്ചിതമായി വൈകുകയായിരുന്നു. ഈ സമയം ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീം വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇവർ എത്തിയതും സ്പൈസ് ജെറ്റ് വിമാനത്തിലാണ്. അനുമതിയുടെ പ്രശ്നവുമായി ബന്ധപ്പെട്ട് ഇവർക്ക് മണിക്കൂറുകൾക്ക് ശേഷമാണ് വിമാനത്തിൽനിന്നിറങ്ങാൻ കഴിഞ്ഞത്. കോഴിക്കോട്ടേക്കുള്ള യാത്രാവിമാനം വൈകാൻ ഇതും കാരണമായോ എന്ന് യാത്രക്കാർ സംശയിക്കുന്നു. യന്ത്രത്തകരാർ എന്നാണ് സ്പൈസ് ജെറ്റിെൻറ വിശദീകരണം. ശനിയാഴ്ച പുലർെച്ച രണ്ടുമണി മുതൽ കൈക്കുഞ്ഞുങ്ങളുമായി എത്തിയവരും പ്രായമായവരുമാണ് ഏറെ വലഞ്ഞത്. 110 യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്.
യാത്രക്കാർ ബഹളം വെച്ചതോടെയാണ് ഞായറാഴ്ചയേ വിമാനം പുറപ്പെടു എന്നറിയിച്ചത്. റസിഡൻറ് വിസയുള്ളവർക്ക് സ്വന്തം ഉത്തരവാദിത്തത്തിൽ പുറത്തുപോകാമെന്നും അല്ലാത്തവർ ഇവിടെ തങ്ങണമെന്നും അറിയിപ്പ് ലഭിച്ചു. എന്നാൽ, ആരും പുറത്തുപോകാൻ തയാറായില്ല. മൂന്നു നേരം ലഘുഭക്ഷണം ലഭിച്ചിരുന്നു. കുഞ്ഞുങ്ങളുള്ള ചിലർക്ക് താമസ സൗകര്യം നൽകി. ഞായറാഴ്ച രാവിലെ 8.10ന് പുറപ്പെടുമെന്ന് മെസേജ് വന്നതോടെ മറ്റുള്ളവരുടെ ഉറക്കം വിമാനത്താവളത്തിലെ കസേരകളിലും നിലത്തുമായി. ഒടുവിൽ രാവിലെ 8.30ഓടെയാണ് വിമാനം പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.