ദുബൈ: കോവിഡ് മഹാമാരി അക്കാദമിക് വർഷത്തെ പ്രവർത്തനങ്ങളെ മോശമായി ബാധിച്ച കാലത്തും ദുബൈയിൽ പുതിയ സ്കൂളുകൾ തുറന്നതായി റിപ്പോർട്ട്. 2017-2018 , 2019-2020 അധ്യയന വർഷങ്ങൾക്കിടയിൽ 30 പുതിയ സ്വകാര്യ സ്കൂളുകൾ എമിറേറ്റിൽ തുറന്നായി ദുബൈയിലെ വിദ്യാഭ്യാസ മേഖലയെക്കുറിച്ച് തയാറാക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ മാത്രം പുതിയ സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം 14 ശതമാനമാണ് വർധിച്ചിരിക്കുന്നത്.
കെ.എച്ച്.ഡി.എ തയാറാക്കിയ സ്വകാര്യ സ്കൂളുകളുടെ ലാൻഡ്സ്കേപ് റിപ്പോർട്ട് പ്രകാരം ഈ വർഷം മാത്രം ആറു പുതിയ സ്കൂളുകൾ തുറന്നിട്ടുണ്ട്. നാലെണ്ണം അടക്കുകയോ ലയിപ്പിക്കുകയോ ചെയ്തതായും എമിറേറ്റിലെ സ്കൂളുകളുടെ എണ്ണം 210 ആയി വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. 2020 ഒരു വെല്ലുവിളി നിറഞ്ഞ വർഷമായിരുെന്നന്നും എന്നാൽ, സ്കൂളുകൾ അവരുടെ ഉൗർജസ്വലത പ്രകടിപ്പിക്കുന്നതിനാൽ ഭാവിയിൽ പ്രതീക്ഷയുണ്ടെന്നും കെ.എച്ച്.ഡി.എ ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ കരം പറഞ്ഞു. ദുൈബയിലെ സ്കൂൾ മേഖല ഈ വർഷം അഭൂതപൂർവമായ സാഹചര്യങ്ങളെ അഭിമുഖീകരിച്ചു. തിരിച്ചടികൾക്കിടയിലും, എമിറേറ്റിലെ സ്കൂൾ മേഖല വെല്ലുവിളികളെ നേരിടുക മാത്രമല്ല, കൂടുതൽ ശക്തവും മികച്ചതും വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുബൈയിൽ പുതിയ സ്കൂളുകൾ തുറക്കുന്നത് തുടരുകയാണെന്നും പുതിയ കുടുംബങ്ങൾ ദുബൈയിലേക്ക് മാറുന്നതിൽ താൽപര്യം പ്രകടിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
190ൽ അധികം രാജ്യങ്ങളിലെ 1.6 ബില്യൺ പഠിതാക്കളെയും കോവിഡ് ബാധിച്ചതായാണ് ഐക്യരാഷ്ട്ര സഭയുടെ വിവരശേഖരം വ്യക്തമാക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത് ലോകത്തിലെ 94 ശതമാനം വിദ്യാർഥികളെയും ബാധിച്ചതായും കണക്ക് ചൂണ്ടിക്കാട്ടുന്നു. കോവിഡ് ബാധിക്കുന്ന നിരവധി മേഖലകളിൽ ഒന്നാണ് വിദ്യാഭ്യാസമേഖലയെന്ന് നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി വക്താവ് ഡോ. സെയ്ഫ് അൽ ധഹേരി പറഞ്ഞു. എന്നാൽ, കോവിഡ് -19 പൊട്ടിത്തെറിയിൽനിന്ന് കരകയറാൻ യു.എ.ഇ പദ്ധതിയിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുമ്പത്തെ വാർഷിക പ്രസിദ്ധീകരണമായ കെ.എച്ച്.ഡി.എ ലാൻഡ്സ്കേപ് റിപ്പോർട്ട് നിലവിലെ അധ്യയന വർഷത്തിൽ മൂന്നു തവണ പുതുക്കി പുറത്തിറക്കാനാണ് പദ്ധതിയെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.