അബൂദബി: മൂന്ന് പതിറ്റാണ്ടിലധികമായി പ്രവാസിയായ ഗോവിന്ദൻ നമ്പൂതിരിയും ഭാര്യ സിന്ധുവും നാട്ടിലേക്ക് മടങ്ങുന്നു. 1991ൽ അബൂദബിയിലെത്തിയ ഗോവിന്ദൻ ആദ്യ മൂന്നുവർഷം ബുഹാസയിലും തുടർന്ന് 1995 മുതൽ എൻ.പി.സി.സിയിലുമാണ് ജോലി ചെയ്തത്. എൻ.പി.സി.സിയിൽനിന്ന് വിരമിച്ചാണ് നാട്ടിലേക്ക് തിരിക്കുന്നത്. നിരവധി തവണ കേരള സോഷ്യൽ സെന്ററിന്റെയും ശക്തി തിയറ്റേഴ്സിന്റെയും ഭാരവാഹിയായിട്ടുണ്ട്. അബൂദബിയിലെ കല സാംസ്കാരിക വനിത വേദികളിൽ നിറസാന്നിധ്യമായ സിന്ധു ജി. നമ്പൂതിരി ശക്തിയുടെയും കേരള സോഷ്യൽ സെന്ററിന്റെയും വനിത വിഭാഗം കൺവീനറായി നിരവധി തവണ പ്രവർത്തിച്ചിട്ടുണ്ട്. മലയാളം മിഷൻ അബൂദബി ചാപ്റ്ററിലെ സീനിയർ അധ്യാപിക കൂടിയായ സിന്ധു ശക്തിയുടെ നാടകങ്ങളിൽ അരങ്ങിലും അണിയറയിലും കർമനിരതയായിരുന്നു. ശക്തിയുടെ സൂത്രധാരൻ, അത്ഭുത ദ്വീപ് എന്നീ നാടകങ്ങളിൽ നായിക കഥാപാത്രമായി അരങ്ങിലെത്തിയ സിന്ധു ശക്തിയും കെ.എസ്.സിയും നടത്തിയ എണ്ണമറ്റ ചിത്രീകരണങ്ങളിലും കവിതകളുടെ ദൃശ്യാവിഷ്കാരങ്ങളിലും കഥാപാത്രമാകുകയും നിരവധി സാഹിത്യ പൊതു പരിപാടികളിൽ കവിത ആലപിക്കുകയും ചെയ്തിട്ടുണ്ട്. ശക്തി തിയറ്റേഴ്സ് അബൂദബിയുടെയും കേരള സോഷ്യൽ സെന്ററിന്റെയും നേതൃത്വത്തിൽ ഇരുവർക്കും യാത്രയയപ്പ് നൽകി. കേരള സോഷ്യൽ സെന്റർ, ശക്തി തിയറ്റേഴ്സ് അബൂദബി, യുവകലാസാഹിതി, ഫ്രണ്ട്സ് എ.ഡി.എം.എസ് എന്നീ സംഘടനകൾ സംയുക്തമായാണ് യാത്രയയപ്പ് സമ്മേളനം ഒരുക്കിയത്.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാന്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ശക്തി പ്രസിഡന്റ് കെ.വി. ബഷീർ, ജ. സെക്രട്ടറി എ.എൽ. സിയാദ്, യുവകല സാഹിതി ആക്ടിങ് പ്രസിഡന്റ് രാഗേഷ് എം, ഫ്രണ്ട്സ് എ.ഡി.എം.എസ് പ്രസിഡന്റ് ഗഫൂർ എടപ്പാൾ, മലയാളം മിഷൻ അബൂദബി ചാപ്റ്റർ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, ഇൻകാസ് പ്രസിഡന്റ് ബി. യേശുശീലൻ, ഗണേഷ് ബാബു, രാജൻ, സജീഷ് നായർ, പ്രകാശ് പല്ലിക്കാട്ടിൽ, റോയ് ഐ. വർഗീസ്, നൗഷാദ് കോട്ടക്കൽ, സലിം ചിറക്കൽ, സലിം ചോലമുഖത്ത്, ഹാരിസ് സി.എം.പി, നികേഷ് വി, അജീബ് പരവൂർ, വിഷ്ണു മോഹൻദാസ്, സൗമ്യ ആർ.പി.എൻ, സുമ വിപിൻ, അസീസ് ആനക്കര, പ്രമോദ്, ജോൺ വർഗീസ്, ശരീഫ് മാന്നാർ, ഗീത ജയചന്ദ്രൻ, മനോജ് ശങ്കർ, പ്രീത നാരായണൻ, ചിത്ര ശ്രീവത്സൻ, അനന്ത ലക്ഷ്മി ശരീഫ്, ഷംല സബ, ഷോബി അപ്പുക്കുട്ടൻ, ബിജു, കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി കെ. സത്യൻ, കലാവിഭാഗം സെക്രട്ടറി ലതീഷ് ശങ്കർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.