31 ബൈക്കുകൾ മോഷ്ടിച്ചയാളെ പിടികൂടി

ദുബൈ: 10 ലക്ഷം ദിർഹം വിലമതിക്കുന്ന 31 ബൈക്കുകൾ മോഷ്ടിച്ചയാളെ ദുബൈ പൊലീസ്​ പിടികൂടി. ഡെലിവറി കമ്പനിയിൽ ജോലി ചെയ്യുന്ന ജീവനക്കാരനാണ്​ സംഭവത്തിൽ അറസ്റ്റിലായത്​.

മറ്റ് രണ്ട് പ്രതികളുമായി ചേർന്ന് മോട്ടോർ ബൈക്കുകൾ മോഷ്ടിച്ച​ ശേഷം കവർച്ച നടന്നതായി പൊലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. തുടർന്ന്​ പൊലീസ്​ നടത്തിയ അന്വേഷണത്തിൽ പരാതി നൽകിയ ആൾ തന്നെയാണ്​ പ്രതിയെന്ന്​ കണ്ടെത്തി. ഡെലിവറി കമ്പനിയുടെ 150 ബൈക്കുകൾ പരിശോധിച്ച ഉടമയാണ്​ 31 എണ്ണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്​. തുടർന്ന്​ പ്രതിയായ ജീവനക്കാരനെ പരാതി നൽകാൻ പൊലീസിൽ അയക്കുകയായിരുന്നു. മോഷ്ടിച്ച വാഹനങ്ങൾ കുറഞ്ഞ വിലക്ക്​ വിലക്കുകയാണ്​ ഇയാളുടെ രീതിയെന്നും പൊലീസ്​ പറഞ്ഞു.

Tags:    
News Summary - 31 bikes thief caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.