ഫുജൈറ: തിരുവനന്തപുരം ജില്ലയിലെ പേട്ട സ്വദേശി ശ്രീകുമാര്‍ പ്രവാസത്തിന് വിടപറഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നു. 32 വര്‍ഷമായി ഫുജൈറ ബില്‍ഡിങ് ഇന്റസ്ട്രീസ് എന്ന സ്ഥാപനത്തില്‍ സിവില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരുകയായിരുന്നു. യു.എ.ഇയിലെത്തിയ അന്നുമുതല്‍ ഇതേ സ്ഥാപനത്തില്‍ തന്നെയാണ് ജോലി ചെയ്തത്. 90കളിൽ യു.എ.ഇയിൽ വന്നിറങ്ങുന്ന സമയത്ത് ഫുജൈറക്ക് ഇന്ന് കാണുന്ന പുരോഗതി കൈവരിച്ചിട്ടില്ലായിരുന്നു.
എമിറേറ്റിന്റെ വികസന പ്രവർത്തനങ്ങൾ നേരിട്ടനുഭവിക്കാനും ഇദ്ദേഹത്തിന് സാധിച്ചു. 32 വർഷത്തിനിപ്പുറത്ത് അനവധി കെട്ടിടങ്ങളും ലോക നിലവാരത്തിലുള്ള റോഡുകളും എല്ലാമായി വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് ശ്രീകുമാര്‍ പറയുന്നു. ജീവിതത്തിൽ ലഭിച്ച സൗഭാഗ്യങ്ങൾക്കെല്ലാം കാരണം പ്രവാസമാണ്.
നല്ല സൗഹൃദങ്ങളും ഓർമകളുമായാണ് നാട്ടിലേക്ക് മടങ്ങുന്നത്. രണ്ടു ആണ്മക്കളില് ഒരാളായ അരവിന്ദിന് തന്റെ സ്ഥാപനത്തിൽ തന്നെ ജോലി നേടിക്കൊടുക്കാനും സാധിച്ചു. മറ്റൊരു മകന് അനന്തു ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണ്. ഉദയകുമാരിയാണ് ഭാര്യ. ഇനിയുള്ള കാലം വിശ്രമ ജീവിതം നയിക്കണമെന്നാണ് തീരുമാനമെന്നും ശ്രീകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.