അജ്മാന്: കഴിഞ്ഞ എട്ടു മാസത്തിനിടെ അജ്മാനിൽ വാഹനാപകട മരണങ്ങളുടെ എണ്ണത്തിൽ 33 ശതമാനം കുറവ് രേഖപ്പെടുത്തി. അജ്മാൻ പൊലീസ് ജനറൽ കമാൻഡിൽ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്മെന്റ് പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 33 ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍. ഇതേ കാലയളവിൽ എമിറേറ്റിലെ ഗുരുതരമായ ട്രാഫിക് അപകടങ്ങൾ 26 ശതമാനമായും കുറഞ്ഞു.
റൺ ഓവർ അപകടങ്ങളുടെ എണ്ണം 24 ശതമാനമായും പരിക്കുകളുടെ എണ്ണം 28 ശതമാനമായും കുറഞ്ഞു. മരണത്തിനും ഗുരുതരമായ അപകടങ്ങൾക്കും കാരണമാകുന്ന അപകടങ്ങളുടെ തോത് കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ട്രാഫിക് സംരംഭങ്ങൾ നടപ്പിലാക്കാൻ അജ്മാൻ പൊലീസ് നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്ന് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.