ദുബൈ: ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് ഞായറാഴ്ച 39 തികഞ്ഞു.
പിറന്നാൾ ദിനത്തിൽ സാമൂഹിക മാധ്യമങ്ങളിൽ യുവനേതൃത്വത്തിന് നിരവധിപേർ ആശംസ നേർന്നു. രാജകുടുംബാംഗങ്ങളും ൈശഖ് ഹംദാെൻറ സഹോദരങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രാർഥനപൂർവം ആശംസയർപ്പിച്ചു.
ദുബൈ കൾചർ ആൻഡ് ആർട്സ് സൊസൈറ്റി ചെയർപേഴ്സൻ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇൻസ്റ്റഗ്രാമിൽ ഇംഗ്ലീഷിലും അറബിയിലും പ്രത്യേകം അഭിനന്ദന പോസ്റ്റിട്ടു. ശൈഖ് ഹംദാെൻറ മറ്റു സഹോദരിമാരായ ശൈഖ മൈസ, ശൈഖ ശമ്മ, ശൈഖ മനാൽ, ശൈഖ സലാമ എന്നിവരും ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.