ദുബൈ: നിർമാണ മേഖലയിൽ ത്രീഡി പ്രിൻറിങിെൻറ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ദുബൈ സർക്കാർ തീരുമാനം. 2030 ഓടെ ദുബൈയിലെ 25 ശതമാനം കെട്ടിടങ്ങളും ത്രീഡി പ്രിൻറിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിക്കുകയെന്ന് ഉറപ്പാക്കാനുള്ള ഉത്തരവ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചു.
ഉത്തരവ് നടപ്പാക്കുന്നതിെൻറ മേൽനോട്ടം ദുബൈ മുനിസിപാലിറ്റിക്കാണ്. ത്രീഡി പ്രിൻറിങ് ടെക്നോളജികളുടെ ഉപയോഗത്തിെൻറ പ്രാദേശികവും ആഗോളവുമായ ഒരു ഹബ് ആയി ദുബൈയെ പ്രോത്സാഹിപ്പിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. എമിറേറ്റിലെ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായാണ് പുതിയ നിയമനിർമാണം.
നിർമാണ പദ്ധതികളുടെ കാര്യക്ഷമത വർധിപ്പിക്കാനും പ്രാദേശിക വ്യവസായത്തിെൻറ മൽസരശേഷി കൂട്ടാനും ഈ മേഖലയിലെ പ്രമുഖ കമ്പനികളെ ആകർഷിക്കാനും ശ്രമിക്കും. ത്രീഡി പ്രിൻറിങ് മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന എല്ലാ സ്ഥാപനങ്ങളും ആദ്യം മുനിസിപാലിറ്റിയിൽ രജിസ്റ്റർ ചെയ്യുകയും അനുമതി ലഭിക്കുന്നതിന് ലൈസൻസ് നേടുകയും വേണമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.