യു.എ.ഇയിൽ എത്തിയ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ എക്​സ്​പോയിലെ യു.എ.ഇ പവലിയൻ സന്ദർശിക്കുന്നു

സൗദി​യിൽ 40 ലക്ഷം തൊഴിൽ സാധ്യത -മന്ത്രി വി. മുരളീധരൻ; 'ഇന്ത്യക്കാർക്ക്​ ഏറെ ഗുണം ചെയ്യും'

ദുബൈ: സൗദി അറേബ്യയിൽ വൈകാതെ 40 ലക്ഷം തൊഴിലവസരങ്ങളുണ്ടാകുമെന്നും ഇന്ത്യക്കാർക്ക്​ ഇത്​ ഏറെ ഗുണം ചെയ്യുമെന്നും​ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇക്കാര്യത്തിൽ സൗദി തൊഴിൽ മന്ത്രി അഹ്​മദ്​ അൽ റജ്​ഹിയുമായി ചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. പ്രവാസി തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട്​ നടത്തുന്ന ആറാമത്​ അബൂദബി ഡയലോഗിൽ പ​ങ്കെടുക്കാൻ യു.എ.ഇയിൽ എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകായിരുന്നു.

40 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്​ടിക്കപ്പെടുന്ന വിഷൻ 2030 സൗദിയിൽ നടപ്പാക്കാനൊരുങ്ങുകയാണ്​. ഇതിൽ വിദഗ്​ദ തൊഴിലാളികളായ ഇന്ത്യക്കാർക്ക്​ അവസരം ലഭിക്കും. തൊഴിലാളികളുടെ നൈപൂണ്യ വികസനവുമായി ബന്ധപ്പെട്ട്​ അവർ നേടിയ കഴിവുകൾ പരസ്​പരം കൈമാറുന്നതിനുള്ള ശ്രമങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ ഇന്ത്യയും സൗദിയും ധാരണയായി. അബൂദബി ഡയലോഗിൽ വിവിധ തൊഴിലാളി ക്ഷേമ പദ്ധതികൾക്ക്​ രൂപം നൽകി. കോവിഡ്​ കാലത്ത്​ വളരെ പ്രാധാന്യമേറിയ ചർച്ചയാണ്​ അബൂദബി ഡയലോഗ്​. പ്രവാസി തൊഴിലാളികൾക്ക്​ ഇത്​ വളരെയേറെ ഗുണം ചെയ്യും.


തൊഴിലാളി ക്ഷേമത്തിന്​ പ്രാധാന്യം നൽകുന്ന, അവരുടെ വേതനവും തൊഴിൽ സുരക്ഷയും ഉറപ്പുവരുത്തുന്ന നയം ഉണ്ടാകണമെന്ന കാര്യത്തിൽ എല്ലാ മന്ത്രിമാരും യോജിപ്പ്​ പ്രകടിപ്പിച്ചു. ഇതിനായുള്ള ശ്രമങ്ങൾ എല്ലാ രാജ്യങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകും. ഓരോ രാജ്യങ്ങളുടെയും പരമാധികാരത്തെ അംഗീകരിച്ചുള്ള മാർഗനിർദേശങ്ങൾ രൂപവത്​കരിക്കാനാണ്​ പൊതു ധാരണ ഉണ്ടായത്. ഗാർഹീക തൊഴിലാളികൾ, സ്​ത്രീകൾ തുടങ്ങിയവരുടെ ക്ഷേമത്തിനായുള്ള നടപടികൾ എല്ലാ രാജ്യങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകുമെന്ന്​ ഐക്യകണ്ഡേന തീരുമാനിച്ചുവെന്നും അദ്ദേഹം കൂട്ടിചേർത്തു.

ആറ്​ ഗൾഫ്​ രാജ്യങ്ങളിലെ മന്ത്രിമാരും ഇവിടെ തൊഴിലെടുക്കുന്ന 12 ഏഷ്യൻ രാജ്യങ്ങളിലെ മന്ത്രിമാരും പ​ങ്കെടുക്കുന്ന പരിപാടിയാണ്​ അബൂദബി ഡയലോഗ്​. 25ന്​ തുടങ്ങിയ പരിപാടി 29ന്​ സമാപിക്കും. ഇന്ത്യ, പാകിസ്​താൻ, അഫ്​ഗാനിസ്​താൻ, ബംഗ്ലാദേശ്​, ചൈന, ഇൻഡോനേഷ്യ, നേപ്പാൾ, ഫിലിപ്പൈൻസ്​, ശ്രീലങ്ക, തായ്​ലൻഡ്​, വിയറ്റ്​നാം എന്നീ ഏഷ്യൻ രാജ്യങ്ങളാണ്​ പ​ങ്കെടുക്കുന്നത്​. എക്​സ്​പോ 2020യിലെത്തിയ മന്ത്രി ഇന്ത്യ, യു.എ.ഇ, സെനഗൽ തുടങ്ങിയ രാജ്യങ്ങളുടെ പവലിയനും സന്ദർ​ശിച്ചു

Tags:    
News Summary - 40 lakh job opportunities in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.