4000 രൂപയുണ്ടോ; യു.എ.ഇയിൽ നിന്ന്​ മദീനയിലേക്ക്​ പറക്കാം

ദുബൈ: കുറഞ്ഞ ചിലവിൽ മദീനയിലേക്ക്​ പറക്കാൻ അവസരം തുറന്ന്​ വിസ്​ എയർ. അബൂദബിയിൽ നിന്ന്​ മദീനയിലേക്ക്​ 179 ദിർഹമിനാണ് (4000 രൂപ)​ വിസ്​ എയർ യാത്രയൊരുക്കുന്നത്​. തിരിച്ചും ഇതേ നിരക്ക്​ തന്നെയാണ്​. ഫെബ്രുവരി 14 മുതലാണ്​ സർവീസ്​ തുടങ്ങുക. ടിക്കറ്റ്​ വിൽപന തുടങ്ങി.

നിലവിൽ 600-1000 ദിർഹമാണ്​ അബൂദബിയിൽ നിന്ന്​ മദീനയിലേക്ക്​ ടിക്കറ്റ്​ നിരക്ക്​. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക്​ കുറഞ്ഞ ചിലവിൽ യാത്രയൊരുക്കുന്ന വിമാന സർവീസാണ്​ വിസ്​ എയർ. വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്ക്​ 179 ദിർഹമിന്​ യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന വിസ്​ എയർ സൗദിയിലേക്കും പറക്കുന്നതോടെ പ്രവാസികൾക്ക്​ ഏറെ ഉപകാരപ്രദമാകും. ദിവസവും മദീനയിലേക്ക്​ സർവീസുണ്ടാകും. കുറഞ്ഞ ചിലവിൽ ഉംറ നിർവഹിക്കാനും മദീന കാണാനും ഈ വിമാനം ഉപകരിക്കും.

Tags:    
News Summary - 4000 rupees; You can fly to Madeena from UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.