റാസല്‍ഖൈമ: കഴിഞ്ഞ ആറുമാസത്തിനിടെ റാസല്‍ഖൈമയില്‍ 4066 പരിസ്ഥിതിലംഘനങ്ങള് കണ്ടെത്തിയതായി അധികൃതര്‍. നിയമാനുസൃതമല്ലാത്ത സ്ഥലങ്ങളില്‍ ബാര്‍ബിക്യു, പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കല്‍ തുടങ്ങിയവ കണ്ടെത്തിയ നിയമലംഘനങ്ങളില്പ്പെടുമെന്ന് പബ്ലിക് സർവിസ് ഡിപ്പാർട്മെന്റ് ഡയറക്ടര്‍ എൻജിനീയര്‍ അഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു.
ജനറല്‍ സര്‍വിസ് ഡിപ്പാർട്മെന്റിനു കീഴില്‍ 'റാഖിബ്' പട്രോള്‍ വിഭാഗമാണ് പരിസ്ഥിതി നിയമലംഘനങ്ങള്‍ രേഖപ്പെടുത്തുന്നത്. വാഹനങ്ങളില്‍നിന്ന് മാലിന്യം പുറത്തെറിയുന്നതും റാഖിബ് രേഖപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനും പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു കീഴില്‍ നിശ്ചിത കാലയളവുകളില്‍ ബോധവത്കരണ പരിപാടികളും നടക്കുന്നുണ്ട്. നിയമലംഘകര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികളും സ്വീകരിക്കുന്നുണ്ട്. പൊതുസ്ഥലങ്ങളും വിനോദകേന്ദ്രങ്ങളും ആരോഗ്യകരമായി സംരക്ഷിക്കേണ്ടത് പൊതുജനങ്ങളുടെകൂടി ഉത്തരവാദിത്തമാണെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.