ദുബൈ: യു.എ.ഇയിലെ ഭക്ഷ്യവ്യവസായരംഗത്തെ പ്രമുഖ ബ്രാൻഡായ നെല്ലറ നാൽപതാം വാർഷികം ആഘോഷിച്ചു. ഫെബ്രുവരി 23നാണ് നെല്ലറ ഭക്ഷ്യവ്യവസായരംഗത്ത് നാലു പതിറ്റാണ്ട് പിന്നിട്ടത്. ഷാർജ സഫാരി മാളിൽ നടന്ന ആഘോഷപരിപാടികളിൽ നിരവധി പേർ പങ്കെടുത്തു. ആർ.എഫ് കാമ്പയിൻ എന്ന കമ്പനിക്കു കീഴിൽ നെല്ലറ നെൽടീ, നെല്ലറ നെൽസ് റസ്റ്റാറന്റ് ഡിവിഷനുകൾ, നോർത്ത് ഇന്ത്യൻ അറബിക് പ്രോഡക്ടുകൾക്കായി മൽഹാർ തുടങ്ങി പത്തോളം ബ്രാൻഡുകൾ ഫുഡ് ഇൻഡസ്ട്രി രംഗത്തുണ്ട്. ജി.സി.സിയിലെ മുഴുവൻ രാജ്യങ്ങളിലും മറ്റു ഇരുപതോളം രാജ്യങ്ങളിലും ബിസിനസ് സാന്നിധ്യമുള്ള ബ്രാൻഡാണ് നെല്ലറ.
പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങോടുകൂടിയാണ് വാർഷികാഘോഷങ്ങൾക്ക് തുടക്കംകുറിച്ചത്. മാനേജിങ് ഡയറക്ടർ ഷംസുദ്ദീൻ കരിമ്പനാക്കൽ, സി.ഇ.ഒ ഫസലുറഹ്മാൻ, ഡയറക്ടർ അബ്ദുല്ല പടുത്തുകുളങ്ങര എന്നിവർ പങ്കെടുത്ത പാനൽ ഡിസ്കഷനും ചടങ്ങിൽ ശ്രദ്ധേയമായിരുന്നു. നെല്ലറ ഗ്രൂപ്പിന്റെ ഭാവി പദ്ധതികളും യോഗത്തിൽ ചർച്ചചെയ്തു. പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ സ്പൈസസ്, റെഡി ടു കുക്ക് എന്നീ ബിസിനസ് ഡിവിഷനുകളിലെ മികച്ച സ്റ്റാഫുകൾക്കുള്ള അവാർഡുകൾ സമ്മാനിച്ചു. 15 വർഷം പൂർത്തിയാക്കിയ സ്റ്റാഫുകളെ ആദരിക്കുകയും ചെയ്തു. തുടർന്നു നടന്ന വർണാഭമായ വിവിധ കലാപരിപാടികളിൽ ജീവനക്കാരുടെ നൃത്തം, പാട്ട്, ഒപ്പന തുടങ്ങിയ കലാപരിപാടികളും മ്യൂസിക് മോജോയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.