യു.എ.ഇയിൽ 412 പുതിയ കോവിഡ്​ കേസുകൾ; മൂന്ന്​ മരണം

ദുബൈ: യു.എ.ഇയിൽ ചൊവ്വാഴ്​ച പുതുതായി 412 കോവിഡ്​ കേസുകളും മൂന്ന്​ മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു. 81 പേർ സുഖം പ് രാപിച്ച ശുഭവാർത്തയുമുണ്ട്​. ചൊവ്വാഴ്​ച മരിച്ച മൂന്നു പേരും ഏഷ്യക്കാരാണ്​.

4933​ കേസുകളാണ്​ ഇതിനകം റിപ്പോർട്ട്​ ചെയ്​തത്​. 933 പേർ സുഖം പ്രാപിച്ചു. 28 മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു. ഊർജിതമായി നടത്തിവരുന്ന ഉൗർജിത പരിശോധനകൾ മൂലമാണ്​ പുതിയ കേസുകൾ കണ്ടെത്താനായതെന്ന്​ ആരോഗ്യ^രോഗ പ്രതിരോധ മന്ത്രാലയം വ്യക്​തമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ മാത്രം 32,000 പുതിയ പരിശോധനകളാണ്​ നടത്തിയത്​.

Tags:    
News Summary - 412 new covid case in uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.