ഷാർജ: എമിറേറ്റിലെ ബൂ ദാനിഗ് പ്രദേശത്ത് റെസിഡെൻഷ്യൽ കെട്ടിടത്തിന്റെ 20ാം നിലയിൽനിന്ന് വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു. നേപ്പാൾ സ്വദേശിയായ കുട്ടിയാണ് മരിച്ചത്. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബത്തിനൊപ്പം കഴിയുന്ന കുട്ടി ജനാലക്കരികിൽ കസേരയിൽ കയറി നിൽക്കവെയാണ് വീണതെന്നാണ് സംശയിക്കുന്നത്. വൈകീട്ട് മൂന്നോടെയാണ് ഷാർജ പൊലീസ് ജനറൽ കമാൻഡിൽ സംഭവം റിപ്പോർട്ട് ചെയ്തത്.
അൽ ഗർബ് പൊലീസ് സ്റ്റേഷനിൽനിന്നും ഫോറൻസിക് വിദഗ്ധരും ആരോഗ്യ പ്രവർത്തകർ അടക്കമുള്ളസംഘം ഉടൻ സംഭവസ്ഥലത്തെത്തി. കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം അൽ ഖാസിമി ആശുപത്രിയിലെത്തിച്ചു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം മാതാപിതാക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികൾ എപ്പോഴും രക്ഷിതാക്കളുടെ മേൽനോട്ടത്തിലായിരിക്കണമെന്നും ചലിക്കുന്ന വസ്തുക്കൾ ഒരിക്കലും ജനലുകൾക്ക് സമീപം വെക്കരുതെന്നും ബാൽക്കണികളിലേക്കുള്ള അവരുടെ പ്രവേശനം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.