നിയമലംഘനം ബ്രോ​ക്കറേജ്​ കമ്പനിക്ക്​​ 50 ലക്ഷം പിഴ

ദു​ബൈ: രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ സ്വ​കാ​ര്യ ബ്രോ​ക്ക​റേ​ജ്​ സ്ഥാ​പ​ന​ത്തി​ന്​ ദു​ബൈ ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വി​സ​സ്​ അ​തോ​റി​റ്റി (ഡി.​എ​ഫ്.​എ​സ്.​എ) 50 ല​ക്ഷം പി​ഴ ചു​മ​ത്തി. ദു​ബൈ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ.​ജെ ഒ​ബ്രി​യ​ൻ കാ​പി​റ്റ​ൽ ലി​മി​റ്റ​ഡ്​ എ​ന്ന ക​മ്പ​നി​ക്കെ​തി​രെ​യാ​ണ്​ ന​ട​പ​ടി.

അ​ധി​ക ബ്രോ​ക്ക​റേ​ജ്​ നേ​ടി​യ ശേ​ഷ​വും നി​ല​വി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളും നി​യ​മ​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ പ​ര്യാ​പ്ത​മാ​യ ആ​സൂ​ത്ര​ണ​വും വി​ശ​ക​ല​ന​വും ക​മ്പ​നി ന​ട​ത്തി​യി​രു​ന്നി​ല്ലെ​ന്ന്​​ ഡി.​എ​ഫ്.​എ​സ്.​എ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

ക​മ്പ​നി​യു​ടെ മാ​നേ​ജ്​​മെ​ന്‍റും ഇ​ക്കാ​ര്യ​ത്തി​ൽ അ​ലം​ഭാ​വം വ​രു​ത്തി. എ​ങ്കി​ലും, ക​മ്പ​നി മ​ന​പ്പൂ​ർ​വം നി​യ​മ​ലം​ഘ​നം ന​ട​ത്തി എ​ന്ന​തി​ന്​ തെ​ളി​വ്​ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. പി​ഴ​വു​ക​ൾ തി​രു​ത്താ​നു​ള്ള പ​രി​ഹാ​രം ക​ണ്ടെ​ത്താ​മെ​ന്ന്​ ക​മ്പ​നി സ​മ്മ​തി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഉ​യ​ർ​ന്ന പി​ഴ​ത്തു​ക​യാ​യ ഒ​രു കോ​ടി 25 ല​ക്ഷം ദി​ർ​ഹം അ​ധി​കൃ​ത​ർ കു​റ​ച്ചു​ന​ൽ​കി​യി​രു​ന്നു.

Tags:    
News Summary - 50 lakh fine for brokerage company for violation of law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.