അബൂദബി: രാജ്യം മുഴുവൻ കടുത്ത വേനലിൽ വെന്തുരുകുമ്പോഴും പ്രകൃതിരമണീയമായ കാഴ്ച ഒരുക്കിയിരിക്കുകയാണ് അബൂദബി മുനിസിപ്പാലിറ്റി. ഈ വേനൽക്കാലത്ത് അബൂദബിയിലെ വിവിധയിടങ്ങളിൽ മുനിസിപ്പാലിറ്റി നട്ടുപിടിപ്പിച്ചത് 50 ലക്ഷം പൂച്ചെടികൾ. മുസഫ, അൽ വത്ബ, അൽ ശഹമ, മദീനത്തു സായിദ്, സിറ്റി മുനിസിപ്പാലിറ്റി സെൻറർ എന്നിവ ഉൾപ്പെടെ മുനിസിപ്പാലിറ്റിയുടെ വിവിധ കേന്ദ്രങ്ങളിലാണ് അബൂദബി മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ പൂച്ചെടികൾ വിതരണം ചെയ്യുകയും നട്ടുപിടിപ്പിക്കുകയും ചെയ്തത്.
ഓരോ സെന്ററിനും നൽകിയ ടാർഗറ്റുകൾ 100 ശതമാനവും കൈവരിച്ചതോടെയാണ് മനോഹരമായ ദൗത്യം പൂർത്തിയാക്കാനായതെന്ന് അബൂദബി മുനിസിപ്പാലിറ്റി അറിയിച്ചു. ഈ വർഷം മുഴുവൻ ഒരു കോടി പൂച്ചെടികൾ വെച്ചുപിടിക്കാനാണ് മുനിസിപ്പാലിറ്റിയുടെ പദ്ധതി. അബൂദബി നഗരത്തിലും സമീപ പ്രദേശങ്ങളിലും ഭൂപ്രകൃതി കൂടുതൽ മനോഹരമാക്കി സന്ദർശകരെ ആകർഷിക്കുകയാണ് ലക്ഷ്യം. പൂക്കൾ, ഹരിത ഇടങ്ങൾ, സസ്യങ്ങൾ എന്നിവയെ സംരക്ഷിക്കാൻ സന്ദർശകരോടും താമസക്കാരോടും അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.