ഫുജൈറ: അജ്മാനും ഉമ്മുൽ ഖുവൈനും പിന്നാലെ ഗതാഗതപ്പിഴയിൽ ഇളവ് പ്രഖ്യാപിച്ച് ഫുജൈറ. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 50 ശതമാനം ഇളവാണ് ഫുജൈറ പ്രഖ്യാപിച്ചത്. നവംബർ 26നു മുമ്പ് ചുമത്തിയ പിഴകൾക്കാണ് ഇളവ് ലഭിക്കുക. നവംബർ 29 മുതൽ രണ്ടു മാസം വരെ ആനുകൂല്യം പ്രയോജനപ്പെടുത്താം. എന്നാൽ, ഗുരുതര ഗതാഗത നിയമ ലംഘനങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഒക്ടോബർ 31നു മുമ്പ് ചുമത്തിയ പിഴകൾക്കാണ് ഉമ്മുൽ ഖുവൈനിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ ഒന്നു മുതൽ 2023 ജനുവരി ആറു വരെ ഇളവ് പ്രയോജനപ്പെടുത്താം. നവംബർ 11നു മുമ്പ് ലഭിച്ച പിഴകൾക്കാണ് അജ്മാനിൽ ഇളവ്. 2023 ജനുവരി ആറു വരെ ആനുകൂല്യം പ്രയോജനപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.